x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​പ: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ക്കും നാ​ടി​നും ആ​ശ്വാ​സം

വെബ് ഡെസ്ക്
Published: July 23, 2026 03:40 AM IST | Updated: July 23, 2026 03:40 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: നി​പ ഭീ​തി പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞ​തോ​ടെ സ​മ്പൂ​ർ​ണ ആ​ശ്വാ​സം. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി അ​ഞ്ചാം വാ​ര്‍​ഡി​ല്‍ നി​പ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രീ​ക്ഷ​ണം പി​ൻ​വ​ലി​ച്ച​താ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

ജൂ​ൺ 11ന് ​നി​പ റി​പ്പോ​ർ​ട്ട് ചെ​യ്തി​ന് ശേ​ഷം 42 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും പു​തി​യ രോ​ഗ​ബാ​ധി​ത​രി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ക​ൺ​ടൈ​ൻ​മെ​ന്‍റ് സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​വും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​തെ രോ​ഗം നി​യ​ന്ത്രി​ക്കാ​നാ​യി.

ഒ​ന്നി​ല​ധി​കം പേ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന് സാ​ധി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.​നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യു​ടെ ആ​രോ​ഗ്യ നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ട്. വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്ന് മാ​റ്റി. മൂ​ന്ന് നി​പ പ​രി​ശോ​ധ​ന ഫ​ല​വും നെ​ഗ​റ്റീ​വാ​യി.

റി​ബാ​വെ​റി​ൻ മ​രു​ന്ന് ആ​ദ്യം മു​ത​ലേ ന​ൽ​കു​ന്നു​ണ്ട്. മോ​ണോ​ക്‌​ളോ​ണ​ൽ ആ​ന്റി​ബോ​ഡി ആ​ദ്യ​ഡോ​സ് ജൂ​ൺ 12 ന് ​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പൂ​ന​യി​ലെ എ​ൻ​ഐ​വി.​യി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ൺ 11നാ​ണ് രാ​മ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ 43 വ​യ​സു​കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച​ത്. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് മു​ത​ൽ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തും രോ​ഗി സ​ന്ദ​ർ​ശി​ച്ചി​രു​ന്ന ആ​ശു​പ​തി​ക​ൾ തൊ​ഴി​ലി​ട​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ​ത്ത​ന്നെ ജി​ല്ലാ​ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ക്കു​ക​യും രോ​ഗ​ബാ​ധി​ത​ന്‍റ് സ​മ്പ​ർ​ക്ക പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു. 104 പേ​രാ​യി​രു​ന്നു സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ. എ​ല്ലാ​വ​രും കൃ​ത്യ​മാ​യി നി​രീ​ക്ഷ​ണ . ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തു മു​ത​ൽ എ​ല്ലാ​ദി​വ​സ​വും വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും അ​താ​ത് ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags : Nipah NattuVishasham DistrictNews

Recent News

Corehub Up