പെരിന്തൽമണ്ണയിൽ പെരുന്പാന്പിനെ പിടികൂടുന്നു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ -കോഴിക്കോട് റോഡ് ജൂബിലി ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനത്തിന് സമീപത്തുനിന്ന് പെരുന്പാന്പിനെ പിടികൂടി. വാഹനത്തിരക്കും ജനവാസ മേഖലയുമായ ജൂബിലി ജംഗ്ഷനിലാണ് പെരുന്പാന്പിനെ കണ്ടത്.
പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ റെസ്ക്യുവറും സ്റ്റേഷൻ യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലി, പ്രവർത്തകരായ നിസാം മാനത്തുമംഗലം, ജിൻഷാദ് പൂപ്പലം എന്നിവരാണ് പെരുന്പാന്പിനെ പിടികൂടിയത്. പാന്പിനെ അമരന്പലം സൗത്ത് ഫോറസ്റ്റ് ആർആർടിക്ക് കൈമാറും.