x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ല്‍: തു​ഷാ​ര​ഗി​രി​യി​ല്‍ ആ​വേ​ശ​മാ​യി ട്ര​ക്കിം​ഗ്

വെബ് ഡെസ്ക്
Published: July 23, 2026 03:43 AM IST | Updated: July 23, 2026 03:43 AM IST

മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച ട്ര​ക്കിം​ഗ്

കോ​ഴി​ക്കോ​ട്: ജൂ​ലൈ 30 മു​ത​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ കോ​ഴി​ക്കോ​ട് ചാ​ലി​പ്പു​ഴ​യി​ലും ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലു​മാ​യി ന​ട​ക്കു​ന്ന മ​ല​ബാ​ര്‍ റി​വ​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും വ​നം വ​കു​പ്പും തി​രു​വ​മ്പാ​ടി അ​ല്‍​ഫോ​ന്‍​സ കോ​ള​ജും ചേ​ര്‍​ന്ന് തു​ഷാ​ര​ഗി​രി​യി​ല്‍ ട്ര​ക്കിം​ഗ് സം​ഘ​ടി​പ്പി​ച്ചു.

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം യു​വ​ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ഗ്രാ​മീ​ണ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടു​ള്ള ട്ര​ക്കിം​ഗ്കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് ചെ​മ്പ​ക​ശ്ശേ​രി അ​ധ്യ​ക്ഷ​നാ​യി. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ റി​യാ​ന സു​ബൈ​ര്‍, വി​ന്‍​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ല്‍, മി​നി സ​ണ്ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബാ​ബു പ​ട്ട​രാ​ട്, ജി​ജി എ​ലു​വാ​ലു​ങ്ക​ല്‍, നാ​ന്‍​സി ജോ​ഷി, വി​ല്‍​സ​ണ്‍ ത​റ​പ്പേ​ല്‍, ശി​വ​ദാ​സ​ന്‍ താ​ഴെ പാ​ലാ​ട്ട്, ജ്യോ​തി സ​ന്തോ​ഷ്, സ​ജ​നി രാ​മ​ന്‍​കു​ട്ടി, അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​പി. അ​ജീ​ഷ്, ഇ.​എ​ഡി​സ​ണ്‍, സി.​ദീ​പേ​ഷ്, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് ബേ​ബി കോ​ട്ടു​പ​ള്ളി, വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പോ​ള്‍​സ​ണ്‍ അ​റ​ക്ക​ല്‍, ബെ​നി​റ്റോ ചാ​ക്കോ, ഷെ​ല്ലി കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Malabar River Festival NattuVishasham DistrictNews

Recent News

Corehub Up