x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ലേ​ശ്വ​ര​ത്ത് അ​ഞ്ചു​പേ​ർ​ക്കും അ​ജാ​നൂ​രി​ൽ ഒ​രാ​ൾ​ക്കും ഷി​ഗെ​ല്ല; പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം

വെബ് ഡെസ്ക്
Published: July 23, 2026 03:08 AM IST | Updated: July 23, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞ​ങ്ങാ​ട്: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ അ​ഞ്ചു​പേ​ർ​ക്കും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്കും ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.
ഒ​രാ​ഴ്ച മു​മ്പ് നീ​ലേ​ശ്വ​രം ചാ​ത്ത​മ​ത്ത് ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച 74 പേ​ർ​ക്ക് വ​യ​റി​ള​ക്ക​വും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​മു​ണ്ടാ​യി​രു​ന്നു. ക​ടു​ത്ത രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യ​വ​രു​ടെ സാ​മ്പി​ളു​ക​ൾ ക​ണ്ണൂ​രി​ലെ റി​ജ​ണ​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്നാ​ണ് അ​ഞ്ചെ​ണ്ണം ഷി​ഗെ​ല്ല പോ​സി​റ്റീ​വ് ആ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ഇ​തി​ൽ
നാ​ലു​പേ​രും കു​ട്ടി​ക​ളാ​ണ്. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ നി​ന്ന് ര​ണ്ടു​പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ലാ​ണ് ഒ​രെ​ണ്ണം പോ​സി​റ്റീ​വാ​യ​ത്.

ആ​റു​പേ​രെ​യും ഇ​തി​ന​കം ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടു​ണ്ട്. അ​ത​തി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
ര​ണ്ടി​ട​ങ്ങ​ളി​ലും ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ടി.​രേ​ഖ​യും റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മും ഇ​ന്ന​ലെ നീ​ലേ​ശ്വ​ര​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കാ​ൻ ആ​ർ​ആ​ർ​ടി യോ​ഗം തീ​രു​മാ​നി​ച്ചു. വ​യ​റി​ള​ക്കം, പ​നി, വ​യ​റു​വേ​ദ​ന, ര​ക്തം ക​ല​ർ​ന്ന മ​ല​വി​സ​ർ​ജ​നം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ സ്വ​യം​ചി​കി​ത്സ​യ്ക്ക് ശ്ര​മി​ക്കാ​തെ ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും ശു​ചി​മു​റി ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷ​വും സോ​പ്പു​പ​യോ​ഗി​ച്ച് കൈ​ക​ൾ ന​ന്നാ​യി ക​ഴു​കു​ക​യും ചെ​യ്യ​ണം. ശു​ചി​ത്വ​മു​ള്ള ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്ക​ണം. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ മ​റ്റ് ഭ​ക്ഷ്യ ഉ​ത്പാ​ദ​ന-​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ.​വി. സു​രേ​ന്ദ്ര​ൻ, ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഫ്ലോ​റി ജോ​സ​ഫ്, ഫു​ഡ് ആ​ന്‍റ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ലി​നി​ഷ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​സോ​നു ബി. ​നാ​യ​ർ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എം. ​ച​ന്ദ്ര​ൻ, താ​ലൂ​ക്ക് എ​ച്ച്ഐ സി​ജോ എം. ​ജോ​സ്, ന​ഗ​ര​സ​ഭാ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ വി.​കെ. ക​ണ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജാ​ഗ്ര​ത പാ​ലി​ക്ക​ണ​ം

ജി​ല്ല​യി​ല്‍ ഷി​ഗെ​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും എ​ന്നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Shigella

Recent News

Corehub Up