x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 23, 2026 03:04 AM IST | Updated: July 23, 2026 03:04 AM IST

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഡ​ല്‍​ഹി​യി​ലെ വി​ദ്യാ​ര്‍​ഥി​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, എം.​അ​സി​നാ​ര്‍, സാ​ജി​ദ് മൗ​വ്വ​ല്‍, എം.​സി.​പ്ര​ഭാ​ക​ര​ന്‍, പി.​വി.​സു​രേ​ഷ്, കെ.​പി.​പ്ര​കാ​ശ​ന്‍, മാ​മു​നി വി​ജ​യ​ന്‍, ശ്രീ​ജി​ത് മാ​ട​ക്ക​ല്ല്, കെ.​വി.​ശ​ശി​ധ​ര​ന്‍, ഗീ​ത കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജോ​യ് ജോ​സ​ഫ്, കെ.​വി. ഭ​ക്ത​വ​ത്സ​ല​ന്‍, കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, മി​നി ച​ന്ദ്ര​ന്‍, പി.​രാ​മ​ച​ന്ദ്ര​ന്‍, സി.​വി.​ഭാ​വ​ന​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Congress

Recent News

Corehub Up