സ്തനാബുർദം പിടിപ്പെട്ട തെരുവുനായയെ ശസ്ത്രക്രിയ ചെയ്യുന്നു.
നിലന്പൂർ: സ്തനാർബുദം പിടിപ്പെട്ട തെരുവുനായയ്ക്ക് ശസ്ത്രക്രിയ നടത്തി. 1.80 ഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. കരുളായി അങ്ങാടിയിൽ ഏറെക്കാലമായി കാണപ്പെട്ടിരുന്ന തെരുവുനായയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്."അമ്മിണി ’ എന്ന പേരിൽ വിളിക്കുന്ന തെരുവു നായയെ പിടികൂടി ആശുപത്രിയിൽ എത്തിച്ചത് നിലന്പൂർ (എമർജൻസി റസ്ക്യു ഫോഴ്സ്) ഇആർഎഫ് അംഗങ്ങളായ ജിജോ, ശരത്ത് എന്നിവരാണ്. ശസ്ത്രക്രിയയ്ക്കുള്ള ചെലവ് വഹിച്ചത് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മൃഗസ്നേഹിയായ ഒരു വ്യക്തിയുമായിരുന്നു.
അമരന്പലം വെറ്ററിനറി സർജൻ ഡോ. ജിനു ജോണ്, വടപുറം സ്വകാര്യ ആശുപത്രിയില ഡോ. അജിത്കുമാർ എന്നിവർ ചേർന്ന് മൂന്നുമണിക്കൂർ സമയമെടുത്താണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്. വടപുറത്തെ സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. സ്തനാർബുദത്തെത്തുടർന്നു മുഴയുടെ വലിപ്പം കാരണം നിലത്തുരഞ്ഞു കുറെ കാലമായി ഈ തെരുവുനായ കഷ്ടപ്പെട്ടിരുന്നു. ശസ്ത്രക്രിയക്കുശേഷം മയക്കം വിട്ടുണർന്ന നായയെ കരുളായി കിണറ്റിങ്ങലെ ഒരു വീട്ടിൽ പാർപ്പിച്ചിട്ടുണ്ട്. ഒരാഴ്ചത്തെ മരുന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Tags : NattuVishasham DistrictNews