സത്യഗ്രഹം പ്രഫ. കെ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: പരീക്ഷാ ക്രമക്കേട് വിഷയത്തിൽ സമരത്തിലുള്ള സോനം വാങ് ചൂക്കിനും ജന്തർമന്ദറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കും നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ സോഷ്യലിസ്റ്റ് @100 സംസ്ഥാന സമിതി കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തിയ പകൽ സത്യഗ്രഹം പ്രഫ. കെ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ വിദ്യാഭ്യാസംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാരിന് ഭരണത്തിൽ തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ ടോമി മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. ജേക്കബ് പുളിക്കൻ, പ്രഫ. രതി മേനോൻ, ഫെലിക്സ് പുല്ലൂടൻ, തോമസ് മാത്യു, ജോൺസൺ പി. ജോൺ, ബാബു തണ്ണിക്കോട്, റോയ് ബി. തച്ചേരി, കുമ്പളം രവി എന്നിവർ പ്രസംഗിച്ചു.
സത്യാഗ്രഹത്തിനുശേഷം കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് നഗരത്തിൽ ജാഥ നടത്തി. ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.