x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ വൻതീ​പി​ടു​ത്തം

വെബ് ഡെസ്ക്
Published: August 18, 2026 02:34 AM IST | Updated: August 18, 2026 02:34 AM IST

ഗ്രാ​ൻ​ഡ് മ​ല​ബാ​ർ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടു​ത്തം

നെ​ടു​മ്പാ​ശേ​രി : വി​മാ​ന​ത്താ​വ​ളം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ടം.

ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​യു​ന്ന സി​ഗ്ന​ലി​ന് സ​മീ​പ​ത്തെ ഗ്രാ​ൻ​ഡ് മ​ല​ബാ​ർ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​വ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​ട​നെ ത​ന്നെ ഒ​ഴി​പ്പി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഹോ​ട്ട​ലി​ന് മു​ന്നി​ലെ ക​ഫ​റ്റേ​രി​യ​യി​ലെ ത​ന്തൂ​രി അ​ടു​പ്പി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഇ​തി​നോ​ട് ചേ​ർ​ന്ന ഹോ​ട്ട​ലി​ന്‍റെ ത​ന്നെ ബേ​ക്ക​റി​യും കാ​ഷ് കൗ​ണ്ട​റും റെ​ഫ്രി​ജ​റേ​റ​റും അ​ട​ക്കം ക​ത്തി ന​ശി​ച്ചു.

തീ ​വ​ള​രെ വേ​ഗം ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും യാ​ത്ര​ക്കാ​രും ഓ​ടി​യെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ആ​ലു​വ​യി​ൽ നി​ന്നും അ​ങ്ക​മാ​ലി​യി​ൽ നി​ന്നു​മു​ള്ള നാ​ല് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Tags : Major fire NattuVishasham DistrictNews

Recent News

Corehub Up