x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ കെ​യ​ര്‍ ക​ണ​ക്ട് പ​ദ്ധ​തി; ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു


Published: June 11, 2026 06:10 AM IST | Updated: June 11, 2026 06:10 AM IST

മ​ല​ബാ​ര്‍ കെ​യ​ര്‍ ക​ണ​ക്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​നും മ​ല​ബാ​ര്‍ ഗ്രൂ​പ്പും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വച്ച

കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക ഉ​ന്ന​മ​ന​വും അ​ത് വ​ഴി രാ​ജ്യ​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​യും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് വി​വി​ധ സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി വ​രു​ന്ന മ​ല​ബാ​ര്‍ ഗ്രൂ​പ്പ് സാ​ന്ത്വ​ന പ​രി​ച​ര​ണ ചി​കി​ത്സാ രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു.
സാ​ന്ത്വ​ന പ​രി​ച​ര​ണ ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​നു​മാ​യി കൈ​കോ​ര്‍​ത്ത് മ​ല​ബാ​ര്‍ കെ​യ​ര്‍ ക​ണ​ക്ട് എ​ന്ന പേ​രി​ലാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ല​ബാ​ര്‍ കെ​യ​ര്‍ ക​ണ​ക്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​നും മ​ല​ബാ​ര്‍ ഗ്രൂ​പ്പും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഐ​പി​എം ക്യാ​മ്പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​പി. അ​ഹ​മ്മ​ദും, പെ​യി​ന്‍ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പി.​സി. ശ്രീ​കു​മാ​റു​മാ​ണ് ധാ​രാ​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ട​ത്.

ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ന്‍ ഫൗ​ണ്ട​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​സു​രേ​ഷ് കു​മാ​ര്‍, മ​ല​ബാ​ര്‍ ഗ്രൂ​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ. ​കെ,.നി​ഷാ​ദ് മ​ല​ബാ​ര്‍ ഗ്രൂ​പ്പി​ലെ മ​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് മെ​ഡി​സി​ന്‍ അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up