x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ലം​ഘി​ച്ച് നാ​ട്ടി​ല്‍ പ്ര​വേ​ശി​ച്ചയാ​ള്‍ അ​റ​സ്റ്റി​ല്‍

വെബ്ഡെസ്ക്
Published: August 11, 2026 01:57 AM IST | Updated: August 11, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: കാ​പ്പ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച ഗു​ണ്ടാ ലി​സ്റ്റി​ല്‍​പ്പെ​ട്ട​യാ​ളെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ​ര​പ്പ​ന്‍​പോ​യി​ല്‍ സ്വ​ദേ​ശി ഷാ​ജി (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ര്‍​ത്തി​കി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക കോ​മ്പിം​ഗ് ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.​കാ​പ്പ പ്ര​കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് നാ​ട്ടി​ല്‍ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല​യി​ലെ ഗ്രി​പ്പ് ഗു​ണ്ട പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഇ​യാ​ള്‍​ക്കെ​തി​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.​എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ലാ​യി ന​ട​ന്ന പ്ര​ത്യേ​ക കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നി​ല്‍ 3,262 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും 210 ഹോ​ട്ട​ല്‍, ലോ​ഡ്ജ്, ഹോം​സ്റ്റേ​ക​ള്‍, 51 ബ​സ് സ്റ്റാ​ന്‍​ഡ്/​റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.152 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 50 പേ​രെ ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​താ​യും വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up