x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ൽനി​ന്ന് ഗേ​റ്റ് ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ


Published: May 22, 2026 02:01 AM IST | Updated: May 22, 2026 02:01 AM IST

അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് റി​ഷാ​ൻ

ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45,000 രൂ​പ വി​ല​വ​രു​ന്ന ഇ​രു​ന്പു ഗേ​റ്റും പെ​ട്ടി​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി കെ.​സി. മു​ഹ​മ്മ​ദ് റി​ഷാ​നെ​യാ​ണ് (30) എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 17ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു കവർച്ച. ടെക്​നി​ക്ക​ൽ സ്കൂ​ളി​ലെ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്.

എ​ട​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​ബ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രെ നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്കും കേ​സു​ക​ളു​ണ്ട്. മോ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

എ​ട​ക്കാ​ട് സി. ​ഐ യു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ വി.​കെ. നി​ധീ​ഷ്, സി​പി​ഒ​മാ​രാ​യ ടി. ​നി​പി​ൻ,പി.​വി. റി​ജി​ൻ, സു​ജി​ൻ​കു​മാ​ർ എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : Man arrested nattuvishesham local news

Recent News

Corehub Up