വിഴിഞ്ഞം: പ്രിയദർശിനി ബസുകൾ വനിതകൾക്ക് ഏറെ പ്രിയങ്കരം. കളക്ഷൻ തീരെ ഇല്ലെങ്കിലും പ്രിയദർശിനിയെ ആശ്രയിക്കുന്ന വനിതകളുടെ എണ്ണത്തിൽ വൻ വർധനവെന്ന സിപ്പോ അധികൃതർ.
കണ്ടക്ടർമാർ ടിക്കറ്റ് നൽകി മടുത്തു. ഇതിനുപരി പണം നൽകി പോകുന്നവർ നൽകുന്ന പണത്തിനു തിരികെ കൊടുക്കാനുള്ള ചില്ലറയുടെ പേരിലുള്ള തർക്കവും വഴക്കടിയും വേറെ. കെഎസ്ആർടിസി യെ ആശ്രയിക്കുന്ന പുരുഷൻമാർ ചില്ലറകൾ കൊണ്ടു കയറണമെന്ന അപേക്ഷയിലാണ് അധികൃതർ. പണമില്ലാത്ത ടിക്കറ്റ് കണക്കിലും വൻ വർധനയാണ് നിയമം വന്നതോടെ ഉണ്ടായത്. നേരത്തെ ഒരു ട്രിപ്പിന് എണ്ണായിരം മുതൽ പതിനായിരം വരെ മാത്രം കളക്ഷൻ കിട്ടിയിരുന്ന സ്ഥാനത്ത് സൗജന്യ യാത്ര കണക്ക് 25000 വരെയായി ഉയർന്നു.
എന്നാൽ വല്ലപ്പോഴും കയറുന്ന പുരുഷൻമാരിൽ നിന്നുള്ള വരുമാനം കൂട്ടിയാൽ പല റൂട്ടുകളിലും ട്രിപ്പ് ഒന്നിന് രണ്ടായിരത്തിന് താഴെയാണ് കളക്ഷനെന്നും കണ്ടക്ടർമാർ പറയുന്നു. മുൻപ് രാവിലെയും വൈകുന്നേരങ്ങളിലും മാത്രമുണ്ടായിരുന്ന തിരക്കിനും മാറ്റമുണ്ടായി. ഓട്ടോകളെയും ഇരുചക്ര വാഹനങ്ങളെയും ആശ്രയിച്ചിരുന്ന വനിതകൾക്കും പ്രിയങ്കരമായതോടെ പ്രിയദർശിനിയിൽ മാത്രം എപ്പോഴും തിരക്ക്.
ഇതിനിടയിൽ കയറുന്ന പുരുഷൻമാർ കുറച്ചുദൂരം പോകേണ്ടതിനു നൂറിന്റെയും അഞ്ഞൂറിന്റെ യും നോട്ടുകൾ നൽകുന്നതും കണ്ടക്ടർമാർക്ക് വിനയാകു ന്നുണ്ട്. ചില്ലറയില്ലെന്ന മറുപടികേട്ട് തട്ടിക്കയറുന്നവരുടെയും അസഭ്യം പറയുന്നവരുടെ യും എണ്ണവും കൂടിയതായാണ് കണ്ടക്ടർമാരുടെ വാദം.
പണമായുള്ളവരുമാനമില്ലെങ്കിലും കീറി നൽകുന്ന ടിക്കറ്റുകളെ വരുമാനമായി കണക്കാക്കി ജീവനക്കാർക്ക് ബാറ്റ നൽകണമെന്നുണ്ട്. ചില വിരുതൻമാർ ഇതിലും കളിച്ചു. ഒരാൾക്ക് ഒന്നിലധികം ടിക്കറ്റു കീറിനൽകി കണക്ക് പെരുപ്പിച്ചു കാണിച്ച ചിലരെ അധികൃതർ പൊക്കിയതോടെ അതിനും നിയന്ത്രണം വന്നു.
നേരത്തെ ഒരേ സ്ഥലത്ത് നിന്നു കയറുന്ന ഒന്പതു പേർക്കുവരെ ഒരു ടിക്കറ്റ് കീറി നൽകാമായിരുന്നു. എന്നാൽ ചിലർ കാണിച്ച തെറ്റിനു പരിഹാരമായി ഇന്നലെ മുതൽ ഒരാൾക്ക് ഒരു ടിക്കറ്റ് മതിയെന്ന നിബന്ധനയിൽ ഇടി.എം മെഷീനിൽ രാവിലെ മാറ്റം വരുത്തി. ഒടുവിൽ പ്രതിഷേധമുണ്ടായതോടെ വൈകുന്നേരം മുതൽ ഒന്ന് എന്നതിനുപകരം അഞ്ചു വരെയാക്കി തിരുത്തിയതായും അധികൃതർ പറയുന്നു.