എംസിവൈഎം പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ കല്ലേലി ക്ലീൻ ഡ്രൈവ് വനപാത ശുചീകരണയജ്ഞത്തിൽ പങ്കാളികളായവർ.
കോന്നി: പ്രകൃതി സംരക്ഷണ സന്ദേശമുയർത്തി എംസിവൈഎം പത്തനംതിട്ട ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ കല്ലേലി ക്ലീൻ ഡ്രൈവ് വനപാത ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
കല്ലേലി കടിയാർ വനപാതയിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് വനസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭദ്രാസനത്തിലെ യുവജന സംഘടന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.
ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്. സന്തോഷ് കുമാർ നിർവഹിച്ചു. സി.വി. ശാന്തകുമാർ എംഎൽഎ ശുചീകരണ യജ്ഞത്തിനു ക്രമീകരണങ്ങൾ ചെയ്തു തന്നിരുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രേഷ്മ, കോന്നി ഡിഎഫ്ഒ രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരും യുവജനങ്ങളോടൊപ്പം നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എംസിവൈഎം പത്തനംതിട്ട ഭദ്രാസന ഡയറക്ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സുബിൻ കളീക്കൽ, ഭദ്രാസന ആനിമേറ്റർ സിസ്റ്റർ ജൊവാൻ എസ്ഐസി, ഭദ്രാസന പ്രസിഡന്റ് സാം കോശി, ജനറൽ സെക്രട്ടറി അബിൻ പി. ബിജു, സഭാതല ട്രഷറാർ പ്രിൻസ് റെജി തുടങ്ങിയവർ ശുചീകരണ യജ്ഞത്തിനു നേതൃത്വം നൽകി.