x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1.87 കോ​ടിയുടെ സ്വ​ർ​ണ​വേ​ട്ട


Published: June 15, 2026 07:17 AM IST | Updated: June 15, 2026 07:17 AM IST

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട.യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1.87 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.50 നു ​ഷാ​ർ​ജ​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള അ​രീ​ക്ക​ണ്ടി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദി​ൽ​നി​ന്നാ​ണ് 1281.7 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ലു ഗു​ളി​ക​ക​ളാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സ്വ​ർ​ണ​ത്തി​ന് 1,87, 51, 271 രൂ​പ വി​ല വ​രും.

കോ​ഴി​ക്കോ​ട് സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ഞ്ച​നാ​ക്കേ​സി​ലെ പ്ര​തി​യാ​യ അ​ബ്ദു​ൾ റ​ഷീദി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. പി​ന്നീ​ട് ന​ട​ത്തി​യ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. തു​ട​ർ​ന്നു ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് സ്വ​ർ​ണം പി​ടി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടു​ന്ന​ത്.

Tags : nattu vishesham Gold worth Rs 1.87 crore Kannur airport

Recent News

Corehub Up