അയര്‍ക്കുന്നം ജംഗ്ഷനിലെ മറ്റക്കര റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം
അയര്‍ക്കുന്നം: അയര്‍ക്കുന്നം ജംഗ്ഷനിലെ മറ്റക്കര റോഡില്‍ വീണ്ടും ഗര്‍ത്തം രൂപപ്പെട്ടു. ശരിയായവിധത്തില്‍ അറ്റക്കുറ്റപ്പണികള്‍ ചെയ്യാത്തതും മഴവെള്ളം സുഗമമായി ഒഴുകി പോകാനുള്ള സംവിധാനമില്ലാത്തതുമാണ് ഇവിടെ തുടര്‍ച്ചയായി കുഴികള്‍ രൂപപ്പെടുന്നതിനു കാരണമാകുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. റോഡിന്റെ നടുവിലുള്ള വലിയ ഗര്‍ത്തം ഇരുചക്രവാഹനക്കാര്‍ക്ക് കനത്ത ഭീഷണിയാണ്.
താല്‍ക്കാലിക പരിഹാരമല്ലാതെ ശാസ്ത്രീയമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് വാഹനയാത്രക്കാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam