x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​പ്പി​യാ​ണ്.. കു​ടി​യാ​ന്മ​ല​ക്കാർ


Published: June 15, 2026 07:13 AM IST | Updated: June 15, 2026 07:13 AM IST

ന​ടു​വി​ൽ: കു​ടി​യാ​ന്മ​ല​ക്കാ​ർ സ​ന്തോ​ഷത്തി​ലാ​ണ്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഏ​ക ദേ​ശ​സാ​ൽ​കൃ​ത റൂ​ട്ടാ​ണ് കു​ടി​യാ​ന്മ​ല​യി​ലേ​ക്കു​ള്ള​ത്. ഈ ​റൂ​ട്ട് ദേ​ശ​സാ​ൽ​ക്ക​രി​ച്ചി​ട്ട് ഏ​ക​ദേ​ശം അ​ര നൂ​റ്റാ​ണ്ടാ​കാ​ൻ പോ​കു​ന്നു. ഇ​ന്നു മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​ത് ജൂ​ബി​ലി സ​മ്മാ​ന​മാ​യി​ട്ടാ​ണ് ഇ​വി​ടു​ത്തെ യാ​ത്രി​ക​ർ കാ​ണു​ന്ന​ത്. സൗ​ജ​ന്യ​യാ​ത്ര​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തും കു​ടി​യാ​ന്മ​ല​ക്കാ​ർ​ക്ക് ആ​യി​രി​ക്കും.

മ​ല​യോ​ര കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ കു​ടി​യാ​ന്മ​ല​യി​ലേ​ക്ക് 1978 മേ​യി​ലാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് സ്വ​കാ​ര്യ​ബ​സു​ക​ൾ കു​റ​വാ​യി​രു​ന്ന കാ​ല​ത്ത് പൊ​തു​വേ വാ​നു​ക​ളും ജീ​പ്പു​ക​ളു​മാ​യി​രു​ന്നു സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. കു​ടി​യാ​ന്മ​ല​യി​ലേ​ക്ക് വ​ലി​യ വ​ള​വു​ക​ളും ക​യ​റ്റ​വും ആ​യി​രു​ന്ന​തി​നാ​ൽ ഇ​ക്കാ​ല​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​നും ത​യ​ാറാ​യി​രു​ന്നി​ല്ല.

ഇ​തോ​ടെ അ​ന്ന​ത്തെ ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ​രേ​ത​നാ​യ ഫി​ലി​പ്പ് പെ​രു​മ്പു​ഴ​യു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ് ആ​ദ്യ​മാ​യി കു​ടി​യാ​ന്മ​ല​യി​ലേ​ക്ക് ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ച്ച​ത്. തു​ട​ർ​ന്ന് റൂ​ട്ട് ദേ​ശ​സാ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നും പ​യ്യ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു​മാ​യി 14 സ​ർ​വീ​സു​ക​ൾ ആ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​തി​ൽ13 എ​ണ്ണ​വും ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ആ​ണ്. ക​ന​ക​ക്കു​ന്ന്, വ​ലി​യ അ​രീ​ക്ക​മ​ല, ചെ​റി​യ അ​രീ​ക്ക​മ​ല, പൊ​ട്ട​ം​പ്ലാ​വ്, വൈ​ത​ൽ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഒ​ടു​വ​ള്ളി, വി​ള​ക്ക​ന്നൂ​ർ, ന​ടു​വി​ൽ, മണ്ട ളം, പു​ലി​ക്കു​രു​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും ത​ളി​പ്പ​റ​മ്പ് വ​രെ​യു​ള്ള സ്ത്രീ​യാ​ത്ര​ക്കാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര​യു​ടെ ആ​നു​കൂ​ല്യം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കും ഈ ​യാ​ത്രാ​സൗ​ജ​ന്യം വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി മാ​റും.

Tags : nattu vishesham Happy... Kudiyanmala

Recent News

Corehub Up