x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാമീണമേഖലയിലെ കർഷകർ മ​ര​ച്ചീ​നി കൃഷി ഉപേക്ഷിക്കുന്നു


Published: June 15, 2026 07:15 AM IST | Updated: June 15, 2026 07:15 AM IST

വെള്ളറട മേഖലയിലെ മരച്ചീനി കൃഷിയിടം

വെ​ള്ള​റ​ട: ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍ മ​ര​ച്ചീ​നി കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു. മ​ര​ച്ചീ​നി​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ. ഒ​രേ​ക്ക​റി​ല്‍ മ​രി​ച്ചീ​നി കൃ​ഷി ന​ട​ത്തി​യാ​ല്‍ അ​ത് മൊ​ത്ത​ത്തി​ല്‍ ഏ​റ്റെ ടു​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത​താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. വി​ള​വ് ക​ഴി​ഞ്ഞ് ഒ​രു മാ​സം​വ​രെ മ​ര​ച്ചീ​നി പി​ഴു​തെ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി​യു​ള്ള​തി​നാ​ല്‍ വ​ന്‍​ന​ഷ്ടം വ​രാ​തെ ക​ര്‍​ഷ​ക​ര്‍ ഒ​രു വി​ധം പി​ടി​ച്ചു നി​ല്‍​ക്കു​ക​യാ​ണ്.
മ​ര​ച്ചീ​നി കൃ​ഷി​ക്കാ​യി ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​ക്കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യ്ക്ക് മ​ര​ച്ചീ​നി വി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മ​ര​ച്ചീ​നി കൃ​ഷി​ക്ക് കി​ഴ​ങ്ങ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി ലും ​വി​പ​ണി പാ​ടെ ത​ക​ര്‍​ന്ന​തി​നാ​ല്‍ കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ര്‍​ഷ​ക​ര്‍ മ​ടി​ക്കു​ന്നു.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും ക​ണ്ടു​വ​രു​ന്ന​ത് 70 വ​ര്‍​ഷ​ത്തി​ലേ​റെ കൃ​ഷി പാ​ര​മ്പ​ര്യ​മു​ള്ള മ​ര​ച്ചി​നി​യി​ന​ത്തി​ല്‍​പെ​ട്ട​വ​യാ​ണ്. ക​ലി​യ​ന്‍ മ​ര​ച്ചി​നി, വെ​ള്ള​പ്പി​രി​യ​ന്‍, സു​ന്ദ​രി​വെ​ള്ള, കാ​ല​ന്‍, ചി​ത്തി​ര​ക്കാ​ലി, ചു​ണ്ട് ചു​വ​പ്പ​ന്‍, മാം​കു​ഴ​ന്ത​ന്‍, ക​രി​യി​ല മു​ട്ട​ന്‍, നൂ​റു​മു​ട്ട​ന്‍, കാ​ച്ചി​ല്ല് മു​ട​ന്‍, മ​ഞ്ഞ​കാ​ച്ചി​ലി മു​ട്ട​ന്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ത്തി​ലു​ള്ള​ത്. മ​ര​ച്ചീ​നി മാ​ര്‍​ക്ക​റ്റി​ലെ​ത്തി​ച്ച് ക​ച്ച​വ​ടം ചെ​യ്താ​ലും 700, 800 രൂ​പ പോ​ലും കി​ട്ടാ​ത്ത​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍​നി​ന്നു വേ​ണം പ​ണി​ക്കാ​ര്‍​ക്ക് കൂ​ലി​കൊ​ടു​ക്കാ​ന്‍.

മ​ര​ച്ചീ​നി ചി​പ്‌​സ്, ബേ​ബി ഫു​ഡ്, നൂ​ഡി​ല്‍​സ്, ബ്ര​ഡ്, പ​പ്പ​ടം എ​ന്നി​വ​യ്ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​ണ്. മ​ര​ച്ചീ​നി കൃ​ഷി വി​ള​വെ​ടു​ക്കാ​ന്‍ എ​ട്ട്, ഒ​മ്പ​ത് മാ​സ​ങ്ങ​ള്‍ വേ​ണ്ടി വ​രും. ആ​ന​മ​റ​വ​ന്‍ ഇ​ന​മാ​ണ് വെ​ട്ടി ഉ​ണ​ക്ക മ​ര​ച്ചീ​നി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​സ​വ​ള​പ്ര​യോ​ഗ​മി​ല്ലാ​തെ കൂ​ടു​ത​ല്‍ വി​ള​വു​ട്ടാ​ന്‍ എ​ല്ലു​പൊ​ടി​യും മ​റ്റു​ജൈ​വ​വ​ള​ങ്ങ​ളും ചേ​ര്‍​ത്താ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കൃ​ഷി​രീ​തി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up