x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതകളുടെ സൗജന്യയാത്ര : ച​ങ്ങ​നാ​ശേ​രി​യി​ല്‍ മ​ന്ത്രി റോ​ജി എം.​ ജോ​ണ്‍ ഉദ്ഘാ​ട​നം ചെ​യ്യും


Published: June 15, 2026 07:24 AM IST | Updated: June 15, 2026 07:24 AM IST

ച​ങ്ങ​നാ​ശേ​രി: സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഇ​ന്ധി​രാ ഗാ​ര​ന്‍റി വ​നി​ത​ക​ള്‍ക്കു​ള്ള സൗ​ജ​ന്യ​യാ​ത്ര​യു​ടെ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് മ​ന്ത്രി റോ​ജി എം.​ ജോ​ണ്‍ നി​ര്‍വ​ഹി​ക്കും. പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍ഡി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​നു ജോ​ബ് എം​എ​ല്‍എ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും.

കൃ​ഷ്ണ​പു​രം കാ​വാ​ലം റൂ​ട്ടി​ലു​ള്ള ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ക്ക് മ​ന്ത്രി​യും എം​എ​ല്‍എ​യും ചേ​ര്‍ന്ന് ആ​ദ്യ ടി​ക്ക​റ്റു​ക​ള്‍ കൈ​മാ​റി​യ​ശേ​ഷം ഇ​തേ ബ​സി​ല്‍ ച​ങ്ങ​നാ​ശേ​രി മാ​ര്‍ക്ക​റ്റി​ല്‍വ​രെ യാ​ത്ര ചെ​യ്യും.

എ​ടി​ഒ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ജോ​മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍എ​ന്‍ഇ-207 ബ​സി​ലാ​ണ് ഉ​ദ്ഘാ​ട​നം ച​ട​ങ്ങ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദിക്കു​ന്ന റൂ​ട്ടു​ക​ള്‍

ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍നി​ന്നു​ള്ള കൃ​ഷ്ണ​പു​രം കാ​വാ​ലം ലി​സ്യു, പു​ളി​ങ്കു​ന്ന്, ച​മ്പ​ക്കു​ളം, ആ​ല​പ്പു​ഴ, വ​ട​ക്ക​ന്‍ വെ​ളി​യ​നാ​ട്, കാ​യ​ല്‍പ്പു​റം​പ​ള്ളി, വെ​ളി​യ​നാ​ട് വ​ഴി ത​ട്ടാ​ശേ​രി, ച​തു​ര്‍ഥ്യാ​ക​രി, ക​ള​ങ്ങ​ര എ​ട​ത്വ, കു​മ​ളി, ക​ട്ട​പ്പ​ന, തെ​ങ്ങ​ണ​വ​ഴി ഏ​റ്റു​മാ​നൂ​ർ, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല,

കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, കോ​ട്ട​യം, കു​മ​ര​ങ്ക​രി, പൂ​വം റൂ​ട്ടു​ക​ളി​ലു​ള്ള 21 ഓ​ര്‍ഡി​ന​റി ബ​സു​ക​ളി​ലാ​ണ് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍നി​ന്നും വ​നി​ത​ക​ള്‍ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up