x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുമരകത്ത് കൗ​തു​കമായി നേവി കല്യാണം


Published: June 15, 2026 07:19 AM IST | Updated: June 15, 2026 07:19 AM IST

കുമരകത്ത് നടന്ന വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ളു​​ടെ ദൃ​​ശ്യം

കു​​മ​​ര​​കം: സെ​​ന്‍റ് ജോ​​ൺ​​സ് ആ​​റ്റാ​​മം​​ഗ​​ലം പ​​ള്ളി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന വി​​വാ​​ഹ​​വും വി​​വാ​​ഹാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ളും കൗ​​തു​​ക കാ​​ഴ്ച​​യും പു​​ത്ത​​ൻ അ​​നു​​ഭ​​വ​​വു​​മാ​​യി. ഇ​​ന്ത്യ​​ൻ നേ​​വി എ​​യ​​ർ ഫോ​​ഴ്സ് വിം​​ഗി​​ലെ ലെ​​ഫ്റ്റ​​നന്‍റ്് ക​​മാ​​ൻ​​ഡ​​റും പാ​​റ​​മ്പു​​ഴ മൈ​​ല​​പ്പ​​ള്ളി​​ൽ അ​​ജി​​ത് തോ​​മ​​സ് ചാ​​ക്കോ​​യു​​ടെ​​യും മിനി അ​​ജി​​ത് തോ​​മ​​സി​​ന്‍റെയും മ​​ക​​നുമായ ജോ​​യ​​ൽ തോ​​മ​​സി​​ന്‍റെ വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ളാ​​ണ് വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​യി മാ​​റി​​യ​​ത്.

ഡ​​ൽ​​ഹി ഓ​​ൾ ഇ​​ന്ത്യ മെ​​ഡി​​ക്ക​​ൽ സ​​യ​​ൻ​​സി​​ലെ ഹെ​​ൽ​​ത്ത് കെ​​യ​​ർ പ്ര​​ഫ​​ഷ​​ണ​​ലാ​​യ അ​​പ​​ർ​​ണ സു​​ന​​ജ​​യാ​​യി​​രു​​ന്നു വ​​ധു. ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​ക​​ളാ​​യ സ​​തീ​​ഷ് കു​​മാ​​റി​​ന്‍റെ​​യും ആ​​ഷ്ന റാ​​ണി​​യു​​ടേ​​യും മ​​ക​​ളാ​​ണ് അ​​പ​​ർ​​ണ. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​യി​​രു​​ന്നു വി​​വാ​​ഹം. വി​​വാ​​ഹാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ൾ എ​​ല്ലാം നി​​യ​​ന്ത്രി​​ച്ച​​ത് നേ​​വി​​യി​​ലെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​യി​​രു​​ന്നു. വാ​​ളു​​ക​​ൾ കൈ​​ക​​ളി​​ലേ​​ന്തി നി​​ൽ​​ക്കു​​ന്ന നേ​​വി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ക​​ട​​ന്ന് വ​​ധു​​വു​​മാ​​യി ഒ​​ന്നി​​ക്കാ​​നു​​ള്ള വ​​ര​​ന്‍റെ ക​​ഷ്ട​​പ്പാ​​ടു​​ക​​ൾ ക​​ണ്ടു ത​​ന്നെ അ​​റി​​യ​​ണം.

കാ​​വ​​ൽ​​ക്കാ​​രെ​​പ്പോ​​ലെ നി​​ൽ​​ക്കു​​ന്ന പ​​ട്ടാ​​ള​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന വ്യാ​​യാ​​മ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ വ​​ധു​​വി​​നെ എ​​ടു​​ത്തു കൊ​​ണ്ടു​​പോ​​ക​​ണം. കു​​മ​​ര​​കം ചാ​​ണാ​​ഞ്ചേ​​രി​​ൽ സി.​​ടി. തോ​​മ​​സി​​ന്‍റെ മ​​ക​​ളു​​ടെ മ​​ക​​നാ​​ണ് വ​​ര​​ൻ. യാ​​ക്കോ​​ബാ​​യ സ​​ഭ കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​തോ​​മ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലി​​ത്ത​​യാ​​ണ് വി​​വാ​​ഹ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up