x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം മെഡിക്കൽ കോളജിൽ അ​നാ​ഥ​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു


Published: June 15, 2026 07:27 AM IST | Updated: June 15, 2026 07:27 AM IST

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്കു​​ന്ന അ​​നാ​​ഥ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ര്‍​ധി​​ക്കു​​ന്നു. നി​​ല​​വി​​ല്‍ 30 ല​​ധി​​കം അ​​നാ​​ഥ രോ​​ഗി​​ക​​ള്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്നു​​ണ്ട്. എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് രോ​​ഗി​​ക​​ളെ കു​​ടു​​ത​​ലാ​​യും കോ​​ട്ട​​യ​​ത്ത് എ​​ത്തി​​ക്കു​​ന്ന​​ത്.

ബ​​ന്ധു​​ക്ക​​ളി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളെ പൂ​​ര്‍​ണ​​മാ​​യും 108 ആം​​ബൂ​​ല​​സി​​ല്‍ എ​​റ​​ണാ​​കു​​ള​​ത്ത് നി​​ന്നും ഇ​​വി​​ടേ​​ക്ക് ത​​ള്ളു​​ക​​യാ​​ണെ​​ന്നും പ​​രാ​​തി​​യു​​ണ്ട്. ഈ ​​രോ​​ഗി​​ക​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം പി​​ന്നീ​​ട് ആ​​ശു​​പ​​ത്രി​​യി​​ലെ നോ ​​ബൈ സ്റ്റാ​​ന്‍​ഡേ​​ഴ്‌​​സ് യൂ​​ണി​​റ്റി​​ന്‍റെ ചു​​മ​​ത​​ല​​യി​​ലാ​​ണ്. ഇ​​വ​​രി​​ല്‍ പ​​ല​​ര്‍​ക്കും ബ​​ന്ധു​​ക്ക​​ളു​​ണ്ട്. നോ ​​ബൈ സ്റ്റാ​​ന്‍​ഡേ​​ഴ്‌​​സ് യൂ​​ണി​​റ്റി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ന​​ഴ്‌​​സ് രോ​​ഗി​​ക​​ള്‍ ന​​ല്‍​കു​​ന്ന ഫോ​​ണ്‍ ന​​മ്പ​​രി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ടാ​​ലും ബ​​ന്ധു​​ക്ക​​ള്‍ പ​​രി​​പാ​​ല​​ന​​ത്തി​​ന് എ​​ത്താ​​റി​​ല്ല. പി​​ന്നീ​​ട് അ​​നാ​​ഥ രോ​​ഗി​​ക​​ളു​​ടെ എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും ഈ ​​യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രി​​ക്കും ന​​ട​​ക്കു​​ക.

എ​​ഴു​​ന്നേ​​റ്റ് ന​​ട​​ക്കാ​​ന്‍ ക​​ഴി​​യാ​​ത്ത രോ​​ഗി​​യാ​​ണെ​​ങ്കി​​ല്‍ ഇ​​വ​​രു​​ടെ പ്രാ​​ഥ​​മി​​ക കൃ​​ത്യം അ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍​ക്ക് സ​​ഹാ​​യി​​ക്കാ​​ന്‍ കു​​ടും​​ബ​​ശ്രീ​​യി​​ല്‍ നി​​ന്നും ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി മു​​ഖേ​​ന ആ​​റു ജീ​​വ​​ന​​ക്കാ​​രെ ഏ​​ര്‍​പ്പെ​​ടു​​ത്തി​​ട്ടു​​ണ്ട്. ചി​​കി​​ത്സ​​യും മ​​രു​​ന്നും ആ​​ശു​​പ​​ത്രി​​യി​​ല്‍ നി​​ന്നും ന​​ല്‍​കും. ഇ​​വ​​ര്‍​ക്ക് ചാ​​യ അ​​ട​​ക്ക​​മു​​ള്ള ഭ​​ക്ഷ​​ണ കാ​​ര്യ​​ങ്ങ​​ള്‍ എ​​ത്തി​​ച്ചു ന​​ല്‍​കു​​ന്ന​​ത് ന​​വ​​ജീ​​വ​​ന്‍ ട്ര​​സ്റ്റാ​​ണ്. എ​​ഴു​​ന്നേ​​റ്റ് ന​​ട​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന രോ​​ഗി​​ക​​ളാ​​ണെ​​ങ്കി​​ല്‍ ആ​​ശു​​പ​​ത്രി കോ​​മ്പൗ​​ണ്ടി​​ല്‍ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന ഭ​​ക്ഷ​​ണം വാ​​ങ്ങി ക​​ഴി​​ക്കും.

ആ​​ശു​​പ​​ത്രി വാ​​ര്‍​ഡു​​ക​​ളി​​ലി​​ല്ലാ​​ത്ത മ​​രു​​ന്നു​​ക​​ള്‍ ന​​വ​​ജീ​​വ​​ന്‍ രോ​​ഗി​​ക​​ള്‍​ക്ക് വാ​​ങ്ങി ന​​ല്‍​കും. രോ​​ഗി​​ക​​ള്‍ സു​​ഖം പ്രാ​​പി​​ക്കു​​ന്ന​​തോ​​ടെ ഡി​​സ്ചാ​​ര്‍​ജ് ചെ​​യ്യു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യാ​​യി ബ​​ന്ധു​​ക്ക​​ളെ ഫോ​​ണി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ടാ​​ലും അ​​വ​​ര്‍ തി​​രി​​ഞ്ഞു നോ​​ക്കാ​​ത്ത സ്ഥി​​തി​​യാ​​ണ്. തു​​ട​​ര്‍​ന്ന് ഇ​​വ​​രെ റ​​ഫ​​ര്‍ ചെ​​യ്ത ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് ത​​ന്നെ തു​​ട​​ര്‍ ചി​​കി​​ത്സ​​യ്ക്ക് പ​​റ​​ഞ്ഞു വി​​ടു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​നു​​ള്ള ആം​​ബു​​ല​​ന്‍​സ് ചാ​​ര്‍​ജ് ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി ഫ​​ണ്ടി​​ല്‍ നി​​ന്നാ​​ണ് മു​​ട​​ക്കു​​ന്ന​​ത്. അ​​നാ​​ഥ​​രോ​​ഗി മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​ണെ​​ങ്കി​​ല്‍ ബ​​ന്ധു​​ക്ക​​ളെ വി​​വ​​രം അ​​റി​​യി​​ച്ചാ​​ല്‍ ചി​​ല​​ര്‍ വ​​ന്ന് മൃ​​ത​​ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങും. എ​​ന്നാ​​ല്‍ ഭൂ​​രി​​പ​​ക്ഷം രോ​​ഗി​​ക​​ളു​​ടെ​​യും ബ​​ന്ധു​​ക്ക​​ള്‍ എ​​ത്താ​​റി​​ല്ല. തു​​ട​​ര്‍​ന്ന് മൃ​​ത​​ദേ​​ഹം മോ​​ര്‍​ച്ച​​റി​​യി​​ല്‍ സൂ​​ക്ഷി​​ക്കും.

നി​​ശ്ചി​​ത കാ​​ല​​വ​​ധി​​ക്കു​​ശേ​​ഷം പോ​​ലീ​​സും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും മൃ​​ത​​ദേ​​ഹം സം​​സ്‌​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ടു​​ക്കും. വാ​​ഹ​​നപ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട രോ​​ഗി​​ക​​ളാ​​ണ് മ​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ക്കും. പോ​​ലീ​​സെ​​ത്തി മേ​​ല്‍ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up