കോട്ടയം-എറണാകുളം റോഡില്‍ കടുത്തുരുത്തി ഐടിഐ ജംഗ്ഷന് സമീപം ബൈപാസിന്റെ ആരംഭത്തിലെ പാണാവേലി കട്ടിംഗ് ഭാഗത്ത് വീപ്പകള്‍ ഉപയോ
വീപ്പകള്‍ സ്ഥാപിച്ചും റിബണുകള്‍ വലിച്ചുകെട്ടിയും സ്റ്റിക്കറുകള്‍ ഒട്ടിച്ചും ഗതാഗതം തിരിച്ച് താത്കാലിക ക്രമീകരണം
കടുത്തുരുത്തി: കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡില്‍ അപകടമൊഴിവാക്കാന്‍ നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. ഇതിന്റെ ഭാഗമായി ബൈപാസ് റോഡ്, പഴയ റോഡുമായി സംഗമിക്കുന്ന ഭാഗത്ത് വീപ്പകള്‍ സ്ഥാപിച്ചും റിബണുകള്‍ വലിച്ചുകെട്ടിയും സ്റ്റിക്കറുകള്‍ ഒട്ടിച്ചും ഗതാഗതം തിരിച്ചിരിക്കുകയാണ്.
താത്കാലികമായിട്ടാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതെങ്കിലും ഫലം കണ്ടാല്‍ സ്ഥിരം സംവിധാനം ഒരുക്കാനാണ് ഉദേശിക്കുന്നത്. കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് കോട്ടയം-എറണാകുളം റോഡുമായി സംഗമിക്കുന്ന പാണാവേലി കട്ടിംഗിന്റെ ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെയാണ് നടപടികളുമായി പൊതുമരാമത്ത് വകുപ്പ് രംഗത്ത് വന്നത്. ക്രമീകരണങ്ങള്‍ വന്നതോടെ വാഹനങ്ങള്‍ ശ്രദ്ധിച്ചാണ് ഇതുവഴി കടന്നു പോകുന്നത്. രാത്രി സമയങ്ങളില്‍ വെളിച്ചക്കുറവുള്ളതിനാല്‍ വാഹനങ്ങള്‍ വീപ്പയില്‍ ഇടിക്കാനുള്ള സാധ്യതയുമുണ്ട്.
കടുത്തുരുത്തി ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതി-ടൗണ്‍ വികസനവും ജംഗ്ഷന് നവീകരണവും നടപ്പാക്കുമെന്നും ബജറ്റില്‍ 1.42 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചിരുന്നു. ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതിയില്‍ കടുത്തുരുത്തി ടൗണ്‍ വികസനവും ബൈപാസിന്റെ പ്രവേശന ഭാഗങ്ങളായ ഐടിസി ജംഗ്ഷനിലും ബ്ലോക്ക് ജംഗ്ഷനിലും നവീകരണവും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 35 കോടി രൂപയോളം ചെലവഴിച്ചാണ് ബൈപാസിന്റെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഐടിസി ഭാഗത്തെ പാണാവേലി കട്ടിംഗില്‍ ഇരുവശത്തുമുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് മണ്ണ് നീക്കി വീതി വര്‍ധിപ്പിക്കും. മഴക്കാലത്ത് പതിവായി ഇവിടെ കുന്നിടിച്ചിലും ഉണ്ടാകുന്നുണ്ട്. ഇതു ഒഴിവാക്കാനായി ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിക്കും. കൂടാതെ വശങ്ങളില് നടപ്പാതയും പൂര്‍ത്തിയാക്കും.
ഐറിഷ് രീതിയില്‍ വെള്ളം ഒഴുകിപോകുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇരുവശവും കോണ്‍ക്രീറ്റ് നടത്തി മനോഹരമാക്കാനാണു പദ്ധതി. ബൈപാസ് ആരംഭ ഭാഗത്ത് ഡിവൈഡറുകളും സുരക്ഷാ നടപടികളും സിഗ്നല്‍ സംവിധാനങ്ങളും ഒരുക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലും സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് നവീകരണവും സുരക്ഷാ സംവിധാനങ്ങളും ഡിവൈഡറുകളും ഏര്‍പ്പെടുത്തും.
ഒന്നരക്കിലോമീറ്ററോളം വരുന്ന പുതിയ ബൈപാസ് ഭൂരിഭാഗവും മണ്ണടിച്ചുയര്ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ ഇരഭാഗത്തും അപകട ഭീഷണിയുണ്ട്. ഇത് ഒഴിവാക്കാന്‍ ഇരുവശങ്ങളിലും സ്റ്റീല്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കും.