എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ ഡോ. ഫസല്‍ ഗഫൂര്‍ പ്രസംഗിക്കുന്നു.
പെരിന്തല്‍മണ്ണ: എംഇഎസിന്റെ 60-ാം വാര്‍ഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓണാഘോഷം. 4000-ത്തോളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും വിളമ്പി. ആഘോഷത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു. എംഇഎസ് എഎംഎസ് ഡയറക്ടര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.
എംഇഎസ് എഎംഎസ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹമീദ് ഫസല്‍, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്, എംപി സി. ഹരിദാസ്, എഴുത്തുകാരന് അജിത് കോളാടി, ദാറുല്‍ ഉലൂം അറബിക് കോളജ്, വാഴക്കാട് പ്രിന്‍സിപ്പല്‍ ഐ.പി. അബ്ദുല്‍ സലാം, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഡോ. അലി റിഷാദ്, ജോയിന്റ്് സ്റ്റാഫ് അഡൈ്വസര്‍ ഡോ. അസീഫ് അലി ഉസ്മാന്,എംഇഎസ് ജില്ലാ പ്രസിഡന്റ്് ഹുസൈന് കോയ തങ്ങള്‍ തുടങ്ങിയവര്‍ ഓണാശംസകള്‍ നേര്‍ന്നു. പൂക്കളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും വിവിധ കലാപരിപാടികളും ഓണാഘോഷത്തിന് കൂടുതല്‍ മിഴിവേകി.
Tags : Nattuvishesham Local News MES Medical College