x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​തു​ര സേ​വ​ന​ത്തി​ലും ജാ​തി വിവേചനത്തിനെതിരെയും മി​ഷ​ന​റി​മാ​ര്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു: ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ

വെബ്ഡെസ്ക്
Published: August 10, 2026 11:44 PM IST | Updated: August 10, 2026 11:44 PM IST

കൊ​ല്ലം രൂ​പ​ത​യു​ടെ മൂ​ന്നു​വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന 700 -ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ ഓ​രോ ഭ​വ​ന​ത്തി​ലേ​ക്കും പ്ര​യാ​ണം ചെ​യ്യാ​നു​ള്ള ‘ക്രി​സ്തു​ജ്യോ​തി ജൂ​ബി​ല

കൊ​ല്ലം: ന​മ്മു​ടെ നാ​ട്ടി​ല്‍ ജാ​തി വ്യ​വ​സ്ഥ നി​ല​നി​ന്ന​പ്പോ​ള്‍ ജാ​തി വിവേചനത്തിനെതിരെ താ​ഴ്ന്ന ജാ​തി​ക്കാ​രെ ചി​കി​ത്സി​ക്കാ​ന്‍ ഉ​ന്ന​ത കു​ല​ജാ​ത​രാ​യ അ​ലോ​പ്പൊ​തി ഡോ​ക്ട​ര്‍​മാ​ര്‍ മാ​റി​നി​ന്ന​പ്പോ​ഴും ആ​തു​ര ശു​ശ്രൂ​ഷ​യി​ല്‍ ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ര്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ.

താ​ഴ്ന്ന ജാ​തി​ക്കാ​രെ ചി​കി​ത്സി​ക്കാ​നാ​യി തി​രു​വി​താം​കൂ​ര്‍ രാ​ജാ​വി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം ആ​രം​ഭി​ച്ച​താ​ണ് കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യാ​ണ് ത​ങ്ക​ശേ​രി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും സ്‌​കൂ​ളു​ക​ള്‍ ആ​രം​ഭി​ച്ച​ത്.

വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്്. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​ന്ന​താ​യും ആ​ര്‍​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു.

ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​യി​ല്‍ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ സ്‌​നേ​ഹം പ​ക​രാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന് കൊ​ല്ലം ബി​ഷ​പ് പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

പ​മ്പ​മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രേ​യും അ​റ​ബി​ക​ട​ല്‍ മു​ത​ല്‍ ക​ന്യാ​കു​മാ​രി​വ​രേ​യും നീ​ണ്ടു കി​ട​ന്ന കൊ​ല്ലം രൂ​പ​ത കാ​ലാ​ന്ത​ര​ത്തി​ല്‍ വി​വി​ധ രൂ​പ​ത​ക​ളാ​യി വി​ഭ​ജി​ച്ച​തോ​ടെ ചെ​റി​യ പ്ര​ദേ​ശ​ത്ത് ഒ​തു​ങ്ങി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്നു​വ​ര്‍​ഷം നീ​ളു​ന്ന ജൂ​ബി​ലി കാ​ല​യ​ള​വ് ആ​ത്മീ​യ ഉ​ണ​ര്‍​വി​ന്‍റെ കാ​ല​മാ​ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ ഉ​ണ​ര്‍​വ് നേ​ടു​ന്ന​തി​നൊ​പ്പം 100 ശ​ത​മാ​നം സാ​ക്ഷ​ര​ത സ​മ്പാ​ദി​ക്കാ​നും ആ​ത്മീ​യ ജീ​വി​ത​വും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​വും ന​യി​ച്ച് പു​തി​യ സ​മൂ​ഹ​മാ​യി വ​ള​രാ​നാ​യി പ്ര​യ​ത്‌​നി​ക്ക​ണ​മെ​ന്നും കൊ​ല്ലം മു​ന്‍ ബി​ഷ​പ് സ്റ്റാ​ന്‍​ലി റോ​മ​ന്‍ പ​റ​ഞ്ഞു.

കൊ​ല്ലം രൂ​പ​ത സ​മൂ​ഹ​ത്തി​നു ന​ല്‍​കു​ന്ന സേ​വ​നം വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ പ​റ​ഞ്ഞു. ച​രി​ത്രം വി​സ്മ​രി​ക്കാ​നും പു​തു ച​രി​ത്രം ര​ചി​ച്ച് സ​മൂ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്ന കാ​ല​ത്ത് പു​തുത​ല​മു​റ​യ്ക്ക് ച​രി​ത്രം പ​ക​ര്‍​ന്നു ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ആ​ധു​നി​ക ഘ​ട​ന രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും എ​ല്ലാ​വ​ര്‍​ക്കും വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​നും മു​ന്നി​ട്ടി​റ​ങ്ങി​യ​ത് ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രാ​ണെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു. ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​വോ​ത്ഥാ​ന നാ​യ​ക​ര്‍ ക​ട​ന്നു​വ​രി​ക​യും സ​മൂ​ഹ​ത്തി​ല്‍ പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നൂ​റി​ലേ​റെ വൈ​ദി​ക​രും നൂ​റി​ലേ​റെ ക​ന്യാ​സ്ത്രീ​ക​ളും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്ന ച​ട​ങ്ങി​ല്‍ രാ​ഷ്്്ട്രീയ നേ​താ​ക്ക​ള്‍, സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ നാ​നാ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ളും സ​ദ​സി​നെ സ​മ്പ​ന്ന​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Missionaries

Recent News

Corehub Up