x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഡ​ൽ വേ​ൾ​ഡ് ക​പ്പി​ന് തു​ട​ക്കം


Published: June 12, 2026 06:20 AM IST | Updated: June 12, 2026 06:20 AM IST

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മോ​ഡ​ൽ വേ​ൾ​ഡ് ക​പ്പ് -2026 ന് ​ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശ​വും അ​നു​ഭ​വ​വും വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക, വി​വി​ധ രാ​ജ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വും കാ​യി​ക മ​നോ​ഭാ​വ​വും വ​ള​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സ്കൂ​ളി​ൽ ഈ ​ഫു​ട്ബോ​ൾ മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ (അ​ധ്യാ​പ​ക​ർ)​ടീ​മും സൗ​ത്ത് ആ​ഫ്രി​ക്ക ( വി​ദ്യാ​ർ​ഥി​ക​ൾ) ടീ​മും ഏ​റ്റു​മു​ട്ടി. ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ ടീം ​എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സൗ​ത്ത് ആ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മി​ട്ടു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ അ​ന്ത​രീ​ക്ഷം അ​നു​ഭ​വി​ക്കാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സം​സ്കാ​ര​വും കാ​യി​ക പാ​ര​മ്പ​ര്യ​വും പ​രി​ച​യ​പ്പെ​ടാ​നും ഈ ​മോ​ഡ​ൽ വേ​ൾ​ഡ് ക​പ്പ് അ​വ​സ​ര​മൊ​രു​ക്കു​ന്നു.അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

Tags : nattu vishesham Model World Cup begins

Recent News

Corehub Up