x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്ക​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം; മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ക​ടി​യേ​റ്റ​ത് ര​ണ്ട് പേ​ർ​ക്ക്


Published: June 12, 2026 07:33 AM IST | Updated: June 12, 2026 07:33 AM IST

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം. നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ ദി​വ​സ​വു​മെ​ത്തു​ന്ന മു​ക്കം ടൗ​ണി​ലു​ൾ​പ്പെ​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.


മു​ക്കം മു​ത്തേ​രി​യി​ൽ തൈ​ലം വി​ൽ​ക്കാ​നാ​യി പോ​യ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി​നി അ​ർ​ച്ച​ന​യെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. മു​ത്തേ​രി അ​ങ്ങാ​ടി​യി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ട​ത്ത് കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്.

ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മു​ക്കം ക​ച്ചേ​രി സ്വ​ദേ​ശി പെ​രി​ങ്ങാ​ട്ട് ര​വി​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. അ​സു​ഖ​ബാ​ധി​ത​നാ​യ ര​വി മു​ക്കം ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്ക് ന​ട​ന്നു പോ​കു​മ്പോ​ൾ മു​ക്കം ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് മു​ൻ​വ​ശ​ത്തു വ​ച്ചാ​ണ് തെ​രു​വ് നാ​യ കാ​ലി​ന് ക​ടി​ച്ച​ത്.

തു​ട​ർ​ന്ന് മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി കു​ത്തി​വ​യ്പ്പെ​ടു​ത്തു. നാ​യ അ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന ര​വി തെ​രു​വ് നാ​യ അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

Tags :

Recent News

Corehub Up