വെച്ചൂർ: വെച്ചൂരിലേയും സമീപത്തേയും നെല്ല് വെച്ചൂർ മോഡേൺ റൈസ് മിൽ സംഭരിക്കുമെന്ന് കെ. ബിനിമോൻ എംഎൽഎ. ഇന്നലെ ജില്ലയിൽ ആദ്യമായി വിരിപ്പ് കൃഷി വിളപെടുപ്പ് നടത്തിയ 111 ഏക്കർ വരുന്ന വെച്ചൂർ അരികുപുറത്തെ നെല്ല് മോഡേൺ റൈസ് മിൽ സംഭരിക്കുന്നതിന് മുന്നോടിയായി മിൽ അധികൃതർ പാടത്ത് എത്തിയിരുന്നു. കെ. ബിനിമോൻ എം എൽ എ കൃഷി മന്ത്രി ടി. സിദ്ധിക്കുമായി നെല്ല് സംഭരണത്തെക്കുറിച്ച് ചർച്ച ചെയ്തതിനെ തുടർന്ന് മന്ത്രി നെല്ല് സംഭരിക്കാൻ മോഡേൺ റൈസ് മിൽ അധികൃതരോട് നിർദേശിച്ചിരുന്നു.