x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ല്‍ കാ​ല​വ​ര്‍​ഷം ക​ന​ത്തു; വാ​ളാ​ട് പെ​യ്ത​ത് 162 എം​എം മ​ഴ


Published: July 9, 2026 06:32 AM IST | Updated: July 9, 2026 06:32 AM IST

ക​ള്ളാ​ടി മീ​നാ​ക്ഷി​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ റോ​ഡി​ലേ​ക്ക് വീ​ണ മ​ണ്ണ് ഇ​രു​വ​ശ​ത്തേ​ക്കും നീ​ക്കി​യ നി​ല​യി​ല്‍.

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ജൂ​ണി​ല്‍ പെ​യ്യാ​ന്‍ മ​ടി​ച്ച കാ​ല​വ​ര്‍​ഷം ജൂ​ലൈ ആ​ദ്യ​വാ​രം പി​ന്നി​ടു​മ്പോ​ള്‍ ശ​ക്തി പ്രാ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച​യും ഇ​ന്ന​ലെ പ​ക​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മെ​ച്ച​പ്പെ​ട്ട അ​ള​വി​ല്‍ മ​ഴ ല​ഭി​ച്ചു. തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും ജ​ല​പ്ര​വാ​ഹം ക​രു​ത്ത് തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ്.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ല്‍ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​ടി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത്-162 എം​എം. മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യു​ടെ അ​ള​വ് മി​ല്ലി മീ​റ്റ​റി​ല്‍ (പ​ഞ്ചാ​യ​ത്ത്, പ്ര​ദേ​ശം എ​ന്ന ക്ര​മ​ത്തി​ല്‍): പ​ടി​ഞ്ഞാ​റ​ത്ത​റ കാ​പ്പി​ക്ക​ളം-154. മേ​പ്പാ​ടി എ​ള​മ്പി​ലേ​രി-154. ത​വി​ഞ്ഞാ​ല്‍ ആ​ലാ​റ്റി​ല്‍ വ​ട്ടോ​ളി-153. മേ​പ്പാ​ടി ക​ള്ളാ​ടി-131. തൊ​ണ്ട​ര്‍​നാ​ട് വാ​ളാം​തോ​ട്-120. പ​ടി​ഞ്ഞാ​റ​ത്ത​റ അ​രി​ച്ചാ​ല്‍ ക​വ​ല-120. തൊ​ണ്ട​ര്‍​നാ​ട് നി​ര​വി​ല്‍​പു​ഴ-119.

പ​ടി​ഞ്ഞാ​റ​ത്ത​റ ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാം-114. ​മീ​ന​ങ്ങാ​ടി 54-109. വെ​ള്ള​മു​ണ്ട മം​ഗ​ല​ശേ​രി​മ​ല-106. വൈ​ത്തി​രി ല​ക്കി​ടി-104. പൊ​ഴു​ത​ന സു​ഗ​ന്ധ​ഗി​രി-102, മേ​പ്പാ​ടി നീ​ലി​ക്കാ​പ്പ്-98.4. പ​ന​മ​രം നീ​ര്‍​വാ​രം-96. വെ​ള്ള​മു​ണ്ട വി​ല്ലേ​ജ് ഓ​ഫീ​സ്-96. പൊ​ഴു​ത​ന നാ​ലാം യൂ​ണി​റ്റ്-96.

ബ​ത്തേ​രി ഓ​ട​പ്പ​ള്ളം ക​വ​ല-94. പ​ടി​ഞ്ഞാ​ത്ത​റ ബാ​ണാ​സു​ര ക​ണ്‍​ട്രോ​ള്‍ ഷാ​ഫ്റ്റ്-91. തൊ​ണ്ട​ര്‍​നാ​ട് മ​ക്കി​യാ​ട്-90.2. മ​ഴ ത​ക​ര്‍​ത്തു​പെ​യ്യാ​ന്‍ തു​ട​ങ്ങി​യ​ത് ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക​രെ ആ​ഹ്ളാ​ദ​ത്തി​ലാ​ക്കി. അ​തേ​സ​മ​യം പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up