x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് പ​രി​ശോ​ധ​ന


Published: July 9, 2026 01:28 AM IST | Updated: July 9, 2026 01:28 AM IST

കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ എ​ട്ടു ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി

ഇ​രി​ട്ടി: തേ​ഞ്ഞു​തീ​ർ​ന്ന ട​യ​റു​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ എ​ട്ടു ബ​സു​ക​ൾ​ക്കെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ജോ​യി​ന്‍റെ​ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഒ​രാ​ഴ്ച നീ​ളു​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​നാ ഡ്രൈ​വി​ലാ​ണ് നി​യ​മ​ന​ട​പ​ടി.
ആ​ദ്യ​ദി​ന​ത്തി​ൽ ബ​സു​ക​ളു​ടെ ട​യ​റു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സും ഏ​ഴ് സ്വ​കാ​ര്യ ബ​സു​ക​ളും തേ​ഞ്ഞു​തീ​ർ​ന്ന ട​യ​റു​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​താ​യി ക​ണ്ടെ ത്തി. ​നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ തു​ട​ർ സ​ർ​വീ​സി​ന് അ​നു​വ​ദി​ച്ചി​ല്ല.

മ​ഴ​ക്കാ​ല​ത്ത് തേ​ഞ്ഞു​തീ​ർ​ന്ന ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
ഇ​രി​ട്ടി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ന്‍റ​ണി മൈ​ക്കി​ൾ, എം​വി​ഐ​മാ​രാ​യ എ​ൻ.​ആ​ർ. റി​ജി​ൻ, സി.​പി. ബാ​ബു​രാ​ജ്, എ​എം​വി​ഐ​മാ​രാ​യ വി.​പി. രാ​ജേ​ഷ്, ബൈ​ജു, സ​ജേ​ഷ്, ഡ്രൈ​വ​ർ സ​ഹീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
വ​രും ദി​വ​സ​ങ്ങ​ളി​ലും ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up