x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്ക​ത്തെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ്; ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം

വെബ് ഡെസ്ക്
Published: August 19, 2026 01:25 AM IST | Updated: August 19, 2026 01:25 AM IST

പ്രതീകാത്മക ചിത്രം

മു​ക്കം: മു​ക്ക​ത്തെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് വി​വാ​ദ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം. ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രാ​യ സ​മ​രം ബാ​ർ മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണ​ന്നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മു​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ൽ പ​ല ലീ​ഗ് നേ​താ​ക്ക​ൾ​ക്കും ഷെ​യ​ർ ഉ​ണ്ടെ​ന്നും സി​പി​എം നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ലീ​ഗ് നേ​താ​ക്ക​ളു​ടെ ഷെ​യ​ർ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്ത് വി​ടു​മെ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മു​ക്ക​ത്തെ ഔ​ട്ട്‌​ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള വ​കു​പ്പി​ൽ ഉ​ള്ള​വ​ർ വി​ചാ​രി​ച്ചാ​ൽ ന​ട​ക്കു​മെ​ന്നി​രി​ക്കേ ന​ഗ​ര​സ​ഭ​യ്ക്ക് എ​തി​രാ​യി മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. കോ​ൺ​ഗ്ര​സും ലീ​ഗും ചേ​ർ​ന്നു ഭ​രി​ക്കു​ന്ന തി​രു​വ​മ്പാ​ടി​യി​ലും രാ​മ​നാ​ട്ടു​ക​ര​യി​ലും ന​രി​ക്കു​നി​യി​ലും നി​ല​മ്പൂ​രി​ലും മ​ഞ്ചേ​രി​യി​ലും മ​റ്റും ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ മു​ക്ക​ത്ത് മാ​ത്രം മ​ദ്യ​നി​രോ​ധ​നം വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​ക്ക​ത്ത് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​വും തി​രു​വ​മ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ. വി​നോ​ദ്, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. ബി​നു, സി.​എ. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags : Local News Nattuvishesham Mukkam Beverages Outlet

Recent News

Corehub Up