മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാര്‍ച്ച്.
എടക്കര: രാജ്യത്തിന്റെ ഭരണഘടനയേയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയേയും തകർക്കുന്ന നിലപാടുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് നജീബ് കാന്തപുരം എംഎൽഎ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നിലന്പൂർ നിയോജകമണ്ഡലം കമ്മിറ്റി എടക്കരയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമ്മിഷൻ ഭരണകൂട താൽപര്യങ്ങൾക്ക് വഴങ്ങുകയാണ്. ജനവിധി അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ തുടരാൻ അർഹനല്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇസ്മായിൽ മൂത്തേടം, സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.ടി. കുഞ്ഞാൻ, മണ്ഡലം ജനറൽ സെക്രട്ടറി മച്ചിങ്ങൽ കുഞ്ഞു, ട്രഷറർ കൊന്പൻ ഷംസു, ഓർഗനൈസിംഗ് സെക്രട്ടറി ജസ്മൽ പുതിയറ, സീതിക്കോയ തങ്ങൾ, നാസർ കാങ്കട, പറന്പൻ അഷറഫ്, ശിഹാബ് ഇണ്ണി, കെ.പി. ലുഖ്മാൻ, യാസർ അറഫാത്ത്, ഇർഷാദ് കക്കോടൻ, സഫുവാൻ ഇല്ലിക്കൽ, സംജാസ് ചുങ്കത്തറ, സറീന മുഹമ്മദ് അലി, സുബൈദ കൊരന്പയിൽ എന്നിവർ പ്രസംഗിച്ചു.
പെരിന്തല്‍മണ്ണ: ജനാധിപത്യം സംരക്ഷിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ ആശുപത്രിപ്പടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി അണിനിരന്നു. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ സലീം കുരുവമ്പലം, ഉസ്മാന് താമരത്ത്, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുസലാം, ട്രഷറര്‍ ഷൗക്കത്ത് നാലകത്ത്, ഭാരവാഹികളായ ചോലക്കല്‍ ബഷീര്‍, പി. സുബൈര്‍, ജമാല്‍, മുസമ്മില്‍ ഖാന്, പി. മജീദ്, ഉസ്മാന് തെക്കത്ത്, ജാഫര്‍ പത്തത്ത്, കോളകാടന് അസീസ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കള്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.