x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത പ​ര്യ​ട​നം തു​ട​ങ്ങി


Published: March 18, 2026 08:42 AM IST | Updated: March 18, 2026 08:42 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തോ​ടെ ആ​ദ്യ​ദി​ന റോ​ഡ് ഷോ ​ന​ട​ന്നു.

മ​ണ്ഡ​ലം ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​ന​ഗ​ര​പ​ര്യ​ട​ന​ത്തോ​ടെ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി​യി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ വ​ഴി​യ​രി​കി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. വ്യാ​പാ​രി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

എ​ൻ​ഡി​എ ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​സി. ഗോ​പി​നാ​ഥ്, കെ.​ബി. മ​ദ​ൻ​ലാ​ൽ, പി.​ജി. ആ​ന​ന്ദ​കു​മാ​ർ, കെ.​ഡി. ഷാ​ജി​ദാ​സ്, പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ, പി.​എം. അ​ര​വി​ന്ദ​ൻ, എം.​പി. ദി​നേ​ഷ് കു​മാ​ർ, ഷീ​ല തൊ​ടു​വ​ട്ടി, അം​ബി​ക കേ​ളു, വ​സ​ന്ത കു​മാ​രി, പി.​എം. സു​ധാ​ക​ര​ൻ, രാ​ധാ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham NDA candidate A.S. Kavita

Recent News

Corehub Up