പെരിന്തൽമണ്ണ: ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. ബാബുരാജ്. സീവേജ് പ്ലാന്റ് മലിനമാണെന്നും ഫ്ളാറ്റിന്റെ അടിത്തറ പൊളിഞ്ഞിട്ടുണ്ടെന്നും കൊതുക്-തെരുവ് നായ ശല്യം മറ്റൊരു പ്രശ്നമാണെന്നും താമസക്കാർ അറിയിച്ചതായി സ്ഥാനാർഥി പറഞ്ഞു.
ഫ്ളാറ്റിന്റെ തകരാറുകൾ ഉടൻ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും സ്ഥാനാർഥി ആവശ്യപ്പെട്ടു. ടി.പി. സോമസുന്ദരൻ, കെ.രാജൻ, ബാലസുബ്രമണ്യൻ, സൂരജ് , എ .ശിവദാസൻ ,സുകന്യ, മുരളി എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി ഇവിടം സന്ദർശിച്ചത്.
Tags : nattu vishesham NDA candidate