x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രി​ക്കു​ഴി–​പ​ഞ്ഞം​പ​ള്ളി റോ​ഡി​നോ​ട് അ​വ​ഗ​ണ​ന

വെബ് ഡെസ്ക്
Published: August 30, 2026 03:20 AM IST | Updated: August 30, 2026 03:20 AM IST

വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കൂ​രി​ക്കു​ഴി–​പ​ഞ്ഞം​പ​ള്ളി റോ​ഡ്.

ക​യ്പ​മം​ഗ​ലം: വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന കൂ​രി​ക്കു​ഴി–​പ​ഞ്ഞംപ​ള്ളി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ൽ അ​ധി​കൃ​ത​ർ തു​ട​രു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കൂ​രി​ക്കു​ഴി ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന നി​രാ​ഹാ​രസ​മ​രം ആ​രം​ഭി​ച്ചു. കൂ​രി​ക്കു​ഴി സ്വ​ദേ​ശി ഫ​ഹ​ദാ​ണ് നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ക്കു​ന്ന​ത്.

റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ടൈ​ൽ വി​രി​ച്ചും ടാ​റിം​ഗ് ന​ട​ത്തി​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു. മു​ൻ എം​എ​ൽ​എ ഇ.​ടി. ടൈ​സ​ൺ അ​നു​വ​ദി​ച്ച 67 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കൊ​പ്ര​ക്ക​ളം മു​ത​ൽ കൂ​രി​ക്കു​ഴി സ​ല​ഫി റോ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​നുശേ​ഷ​മു​ള്ള ഭാ​ഗം ഇ​പ്പോ​ഴും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കു​ഴി​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ളും നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ദു​രി​ത​മു​ണ്ടാ​ക്കു​ന്നു​ണ്ട്.

റോ​ഡി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭാ​ഗം ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 20 24–25 വ​ർ​ഷ​ത്തി​ൽ മു​ൻ എം​എ​ൽ​എ ഇ.​ടി. ടൈ​സ​ൺ 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്ര​വൃ​ത്തി​ക്ക് ക​രാ​ർ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​തെ ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പു​തി​യ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചെ​ങ്കി​ലും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യ്യാ​റാ​യി​ട്ടി​ല്ല.

ര​ണ്ട​രവ​ർ​ഷം മു​മ്പു​ള്ള എ​സ്റ്റി​മേ​റ്റാ​യ​തി​നാ​ലും ടാ​റി​ന്‍റെ വി​ല മൂ​ന്നി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ച​തി​നാ​ലു​മാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യ്യാ​റാ​കാ​ത്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ ഫ​ണ്ട് റി​വൈ​സ് ചെ​യ്ത് വീ​ണ്ടും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി റോ​ഡ് ന​വീ​ക​ര​ണം നീ​ണ്ടു​പോ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നി​ല​പാ​ട്.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തി എ​ത്ര​യും വേ​ഗം ന​വീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും വേ​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്മ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up