x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​ക്ക​തി​ർ അ​വാ​ർ​ഡ് നി​റ​വി​ൽ നെ​ന്മേ​നി പാ​ട​ശേ​ഖ​ര സ​മി​തി

വെബ് ഡെസ്ക്
Published: August 11, 2026 12:57 AM IST | Updated: August 11, 2026 12:57 AM IST

നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച നെ​ന്മേ​നി പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ൾ.

കൊ​ല്ല​ങ്കോ​ട്: നെ​ന്മേ​നി​യി​ൽ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് വി​ജ​യ​ഗാ​ഥ ര​ചി​ച്ച പാ​ട​ശേ​ഖ​ര​സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്തോ​ഷ ല​ഹ​രി​യി​ൽ. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ കെ. ​വി​ശ്വ​നാ​ഥ​ൻ സ്മാ​ര​ക നെ​ൽ​ക്ക​തി​ർ അ​വാ​ർ​ഡ് നെ​ന്മേ​നി പാ​ട​ശേ​ഖ​ര സ​മി​തി​ക്ക്. മൂ​ന്നു​ല​ക്ഷ​വും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ട്ട​താ​ണ് പു​ര​സ്‌​കാ​രം.

നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച രീ​തി​യി​ൽ ഗ്രൂ​പ്പ് ഫാ​മിം​ഗ് ന​ട​പ്പാ​ക്കു​ന്ന പാ​ട​ശേ​ഖ​ര സ​മി​തി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​ണ് പു​ര​സ്‌​കാ​രം എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന​ത്. തെ​ന്മ​ല താ​ഴ്‌​വ​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​സ​മി​തി, കൊ​ല്ല​ങ്കോ​ട് കൃ​ഷി​ഭ​വ​ൻ കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും വി​സ്തൃ​തി​കൂ​ടി​യ ഒ​ന്നാ​ണ് (275 ഏ​ക്ക​ർ). വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ന്ന കു​ടി​ലി​ട​വും, താ​മ​ര​പ്പാ​ട​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

രാ​സ​വ​ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ക്കു​ന്ന​തി​ന് ഒ​ന്നാം​വി​ള​യ്ക്ക് മു​ന്നോ​ടി​യാ​യി പ​യ​ർ​വ​ർ​ഗ​ങ്ങ​ളും ഡെ​യ്ഞ്ച​യും വി​ത​ച്ച് പു​ട്ടി ഉ​ഴു​തു​ന്ന രീ​തി​യാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ർ സ്വ​ന്ത​മാ​യി ട്രൈ​ക്കോ​ഡെ​ർ​മ, സ്യൂ​ഡോ​മോ​ണാ​സ് എ​ന്നീ ജീ​വാ​ണു വ​ള​ങ്ങ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച് 100 ഏ​ക്ക​ർ സ്ഥ​ല​ത്ത് പ്ര​യോ​ഗി​ക്കു​ന്ന​തു പു​ര​സ്കാ​ര​നേ​ട്ട​ത്തി​നു തു​ണ​യാ​യി. സം​സ്ഥാ​ന വി​ത്തു വി​ക​സ​ന അ​ഥോ​റി​റ്റി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ നെ​ൽ​വി​ത്ത് ന​ൽ​കു​ന്ന​ത് കൊ​ല്ല​ങ്കോ​ടാ​ണ്.

സ​ക്കീ​ർ ഹു​സൈ​ൻ എ​ന്ന ക​ർ​ഷ​ക​ൻ അ​ന്യ​സം​സ്ഥാ​ന ഇ​ന​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നെ​ൽ​വി​ത്തു​ക​ൾ ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. ഭാ​ര​തീ​യ പ്ര​കൃ​തി​കൃ​ഷി പ​ദ്ധ​തി, നാ​ഷ​ണ​ൽ മി​ഷ​ൻ ഓ​ൺ നാ​ച്ചു​റ​ൽ ഫാ​മിം​ഗ് തു​ട​ങ്ങി നി​ര​വ​ധി കേ​ന്ദ്ര- സം​സ്ഥാ​ന പ​ദ്ധ​തി​ക​ളും ഇ​വി​ടെ ന​ട​പ്പാ​ക്കു​ന്നു​ണ്ട്.
പാ​ട​വ​ര​മ്പു​ക​ളി​ൽ ചെ​ണ്ടു​മ​ല്ലി​യും, സൂ​ര്യ​കാ​ന്തി​യും വ​ച്ചു​പി​ടി​പ്പി​ച്ചും ഫാം ​ടൂ​റി​സം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും സ​മി​തി മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല, ഗു​രു​വാ​യൂ​ർ, പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് ക​തി​ര്‍​ക്ക​റ്റ​ക​ൾ ന​ൽ​കു​ന്ന​ത് നെ​ന്മേ​നി പാ​ട​ശേ​ഖ​ര​ത്തി​ൽ നി​ന്നാ​ണ്.ഇ​തി​നു​ള്ള പു​ത്ത​രി​ക്കൊ​യ്ത്ത് ന​ട​ത്തു​ന്ന​ത് ചു​ട്ടി​ച്ചി​റ​ക്ക​ളം കൃ​ഷ്ണ​കു​മാ​റി​ന്‍റെ പാ​ട​ത്തു​നി​ന്നാ​ണ്. രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ൽ 1.05 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സ​മി​തി​ക്കാ​യി പു​തി​യ കാ​ർ​ഷി​ക സം​ഭ​ര​ണ​ശാ​ല നി​ർ​മി​ച്ചി​ട്ടു​ണ്ട്.

ആ​ർ. കൃ​ഷ്ണ​കു​മാ​ർ പ്ര​സി​ഡ​ന്‍റും പി. ​രാ​ജ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ സ​മി​തി​യാ​ണ് നെ​ന്മേ​നി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

 

Tags : Nattuvishesham Districtnews Nenmeni Paddy

Recent News

Corehub Up