x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​ : ഹ​രി​ത​ക​ര്‍​മ​സേ​ന​ക്ക് സം​സ്ഥാ​ന​ത​ല പു​ര​സ്കാ​രം


Published: June 11, 2026 07:13 AM IST | Updated: June 11, 2026 07:13 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍.

നെ​യ്യാ​റ്റി​ന്‍​ക​ര: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്കു​ള്ള അ​ഡ്വ. ഷെ​രീ​ഫ് ഉ​ള്ള​ത്ത് പു​ര​സ്കാ​രം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് ല​ഭി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ പ​ഴ​യ 44 വാ​ര്‍​ഡു​ക​ളി​ലാ​യി 88 ഹ​രി​തക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.
പു​തു​താ​യി രൂ​പീ​ക​രി​ച്ച ര​ണ്ടു വാ​ര്‍​ഡു​ക​ളി​ലേ​യ്ക്ക് ഹ​രി​ത​ക​ര്‍​മ​സേ​ന പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ല.

ഓ​രോ വാ​ര്‍​ഡി​ലും ര​ണ്ടു വീ​തം ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​ണ്ട്. ഇ​വ​രെ നാ​ലു ക്ല​സ്റ്റ​റു​ക​ളി​ലാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ആ​ദ്യ​ത്തെ ര​ണ്ടു ക്ല​സ്റ്റ​റു​ക​ളി​ല്‍ 12 വാ​ര്‍​ഡു​ക​ള്‍ വീ​ത​വും അ​ടു​ത്ത ര​ണ്ടു ക്ല​സ്റ്റ​റു​ക​ളി​ല്‍ 11 വീ​ത​വും വാ​ര്‍​ഡു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ശ​ന്പ​ള തു​ല്യ​ത വ​രു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​ഫ​ഷ​ണ​ലി​സ​മാ​ണ് ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തി​ന് ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ ജോ​ലി ആ​രം​ഭി​ക്കും.

ദി​വ​സ​വും ശ​രാ​ശ​രി 40 മു​ത​ല്‍ 62 വ​രെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.
ഓ​രോ ദി​വ​സ​ത്തെ​യും ജോ​ലി ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഫോ​ട്ടോ​യും ഹാ​ജ​രും നി​ര്‍​ബ​ന്ധം. പ​ന്ത്ര​ണ്ട് ദി​വ​സം കൊ​ണ്ട് വാ​ര്‍​ഡുത​ല ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​കും. അ​ഞ്ചു ദി​വ​സം ആ​ര്‍ആ​ര്‍എ​ഫ് (റി​സോ​ഴ്സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി) യൂ​ണി​റ്റി​ല്‍ ഡ്യൂ​ട്ടി ചെ​യ്യ​ണം. ചു​രു​ക്ക​ത്തി​ല്‍ ഒ​രു ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗം 17 ദി​വ​സ​ത്തി​ന​കം പ്ര​തി​മാ​സ ദൗ​ത്യം കൃ​ത്യ​മാ​യി നി​ര്‍​വ​ഹി​ച്ച് ക​ഴി​ഞ്ഞി​രി​ക്കും.

ഓ​ഫ് അ​ട​ക്കം ബാ​ക്കി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റേ​തെ​ങ്കി​ലും ക​ര്‍​മ​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വ്യാ​പൃ​ത​രാ​കാം. വീ​ടു​ക​ളി​ല്‍ നി​ന്ന് യൂ​സ​ര്‍ ഫീ 70 ​രൂ​പ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് 100 രൂ​പ​യു​മാ​ണ് ശേ​ഖ​രി​ക്കേ​ണ്ട​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up