x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​റാ​പ്പി​സ്റ്റു​മാ​രി​ല്ല : ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സ അ​വ​താ​ള​ത്തി​ല്‍


Published: June 22, 2026 05:58 AM IST | Updated: June 22, 2026 05:58 AM IST

കോ​ഴി​ക്കോ​ട്: ആ​വ​ശ്യ​ത്തി​ന് തെ​റാ​പ്പി​സ്റ്റു​മാ​രി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.

സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് രോ​ഗി​ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി. നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്ക​കം ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​ല​ർ​ക്കും ചി​കി​ത്സാ കാ​ലാ​വ​ധി നീ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

നൂ​റ് രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ത്സ​ക്ക് സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലെ രോ​ഗി-​തെ​റാ​പ്പി​സ്റ്റ് അ​നു​പാ​തം ഗു​രു​ത​ര പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് രോ​ഗി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ത്ത് രോ​ഗി​ക​ൾ​ക്ക് ര​ണ്ട് തെ​റാ​പ്പി​സ്റ്റു​മാ​ർ എ​ന്ന ക​ണ​ക്കി​ൽ കു​റ​ഞ്ഞ​ത് 20 തെ​റാ​പ്പി​സ്റ്റു​മാ​രെ​ങ്കി​ലും ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ നി​ല​വി​ൽ ഏ​ഴ് പേ​രാ​ണ് സേ​വ​ന​ത്തി​നു​ള്ള​ത്.

ഇ​തി​ൽ മൂ​ന്ന് പേ​ർ പി​എ​സ്‌​സി മു​ഖേ​ന​യും മൂ​ന്ന് പേ​ർ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി (എ​ച്ച്എം​സി) വ​ഴി​യും ഒ​രാ​ൾ ദേ​ശീ​യ ആ​യു​ഷ് മി​ഷ​ൻ മു​ഖേ​ന​യു​മാ​ണ് നി​യ​മി​ത​രാ​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ഏ​ഴ് തെ​റാ​പ്പി​സ്റ്റു​മാ​രി​ൽ ര​ണ്ട് പേ​ർ മാ​ത്ര​മാ​ണ് പു​രു​ഷ ജീ​വ​ന​ക്കാ​ർ. ഇ​വ​രി​ൽ ഒ​രാ​ൾ അ​വ​ധി​യി​ലാ​യാ​ൽ പോ​ലും ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ താ​ളം തെ​റ്റു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളു​ടെ ചി​കി​ത്സ പൂ​ർ​ത്തി​യാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് മാ​ത്രം രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ തെ​റാ​പ്പി​സ്റ്റു​മാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം, ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up