പ്രതീകാത്മക ചിത്രം
കായംകുളം: മയക്കുമരുന്ന് വിൽപനക്കാരനായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി കൃഷ്ണപുരം കാപ്പിൽ മേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (കണ്ണൻ -29) നെ ആണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.
കാപ്പിൽ കുറ്റിപ്പുറത്ത് വെച്ച് അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അക്ഷയ് ചന്ദ്രൻ കായംകുളം പൊലിസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, മയക്കുമരുന്ന് വിൽപന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ മുതലായ കേസുകളിൽ പ്രതിയാണന്ന് പൊലിസ് പറഞ്ഞു. ഇയാൾക്കെതിരെ 2020, 2025 വർഷങ്ങളിൽ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ജൂൺ 24 ന് 1.50 ഗ്രാം എംഡിഎംയുമായി ഇയാൾ പൊലിസിന്റെ പിടിയിലായിരുന്നു. വേസ്റ്റ് ടാങ്കർ ഡ്രൈവറായ അക്ഷയ് ചന്ദ്രൻ അതിന്റെ മറവിലാണ് മയക്കു മരുന്ന് വിപണനം നടത്തി വരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews preventive detention.