x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി ത്രീഡി അഴകിൽ മലരിക്കൽ

വെബ് ഡെസ്ക്
Published: August 19, 2026 12:04 AM IST | Updated: August 19, 2026 12:04 AM IST

​മ​​ല​​രി​​ക്ക​​ല്‍ ആ​​മ്പ​​ല്‍വ​​സ​​ന്തം

കോ​​ട്ട​​യം: ആ​മ്പ​ല്‍​പ്പൂ​ക്ക​ളാ​ല്‍ ലോ​​ക ശ്ര​​ദ്ധ നേ​​ടി​​യ മ​​ല​​രി​​ക്ക​​ല്‍ ഇ​​നി വെ​റു​മൊ​രു വി​നോ​ദ​കേ​ന്ദ്രം മാ​​ത്ര​​മ​​ല്ല; മ​​റി​​ച്ച് പു​​ത്ത​ൻ സാ​ങ്കേ​തി​ക​മു​ന്നേ​റ്റ​ത്തി​ന്‍റെ ഈ​റ്റി​ല്ല​വുമാ​യി മാ​റു​ന്നു. മീ​​ന​​ച്ചി​​ലാ​​ര്‍ - മീ​​ന​​ന്ത​​റ​​യാ​​ര്‍ - കൊ​​ടൂ​​രാ​​ര്‍ പു​​നഃ​സം​​യോ​​ജ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി 2018ല്‍ ​​ആ​​രം​​ഭി​​ച്ച മ​​ല​​രി​​ക്ക​​ല്‍ ടൂ​​റി​​സം കേ​​ന്ദ്ര​​ത്തി​​ല്‍ പു​​തി​​യ വി​​ആ​​ര്‍ ആ​​ന്‍​ഡ് ത്രീ​​ഡി എ​​ക്‌​​സ്പീ​​രി​​യ​​ന്‍​സ് സെ​​ന്‍റ​ര്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കു​​ന്നു.
തി​​രു​​വാ​​ര്‍​പ്പ് പ​​ഞ്ചാ​​യ​​ത്ത്, മ​​ല​​രി​​ക്ക​​ല്‍ ടൂ​​റി​​സം സൊ​​സൈ​​റ്റി, ജെ. ​​ബ്ലോ​​ക്ക് 9000, തി​​രു​​വാ​​യ്ക്ക​​രി പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ള്ള ആ​​മ്പ​​ല്‍വ​​സ​​ന്തം കാ​​ണാ​​നെ​​ത്തു​​ന്ന സ​​ന്ദ​​ര്‍​ശ​​ക​​ര്‍​ക്ക് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ​​യും വി​​നോ​​ദ​​ത്തി​​ന്‍റ​യും പു​​തി​​യ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ സ​​മ്മാ​​നി​​ക്കു​​ന്ന വി​​ആ​​ര്‍ ആ​​ന്‍​ഡ് ത്രീ​​ഡി​​എ​​ക്‌​​സ്പീ​​രി​​യ​​ന്‍​സ് സെ​​ന്‍റ​ർ നാ​​ളെ രാ​​വി​​ലെ എ​​ട്ടി​​ന് പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കും.
ലോ​​ക​​ത്തി​​ലെ വി​​വി​​ധ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് വെ​ർ​ച്വ​​ലാ​​യി യാ​​ത്ര ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍, സ​​മു​​ദ്ര​​ത്തി​​ന​​ടി​​യി​​ലെ അ​​ത്‌ഭുത​​ലോ​​കം, ബ​​ഹി​​രാ​​കാ​​ശം തു​​ട​​ങ്ങി വ്യ​​ത്യ​​സ്ത​​മാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ വി​​ആ​​ര്‍ ഹെ​​ഡ്‌​​സെ​​റ്റി​​ലൂ​​ടെ നേ​​രി​​ട്ട് അ​​നു​​ഭ​​വി​​ക്കാ​​ന്‍ ക​​ഴി​​യും.

കേ​​ന്ദ്ര​​ത്തി​​ലെ മ​​റ്റൊ​​രു പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണ​​മാ​​ണ് ത്രീ​​ഡി മൂ​​വി തിയ​​റ്റ​​ര്‍. വി​​വി​​ധ ത്രീ​​ഡി ഉ​​ള്ള​​ട​​ക്ക​​ങ്ങ​​ള്‍ ഇ​​വി​​ടെ പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കും. ത്രീ​​ഡി ഗാ​​ല​​റി​​യാ​​ണ് മ​​റ്റൊ​​രു പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം. കോ​​ട്ട​​യം ചെ​​റി​​യ​​പ​​ള്ളി, വ​​ലി​​യ​​പ​​ള്ളി, കു​​രി​​ശു​​പ​​ള്ളി, ജു​​മാ മ​​സ്ജി​​ദ് തു​​ട​​ങ്ങി പ്ര​​ധാ​​ന ച​​രി​​ത്ര-​​വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ​​യും കേ​​ര​​ള​​ത്തി​​ലെ മ​​റ്റു പ്ര​​ധാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ​​യും ത്രീ​​ഡി ചി​​ത്ര​​ങ്ങ​​ള്‍ ഇ​​വി​​ടെ പ്ര​​ദ​​ര്‍​ശി​​പ്പി​​ക്കും.

മ​​ല​​രി​​ക്ക​​ല്‍ ടൂ​​റി​​സം സൊ​​സൈ​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്, മ​​ല​​രി​​ക്ക​​ലി​​നെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്ര​​ത്യേ​​ക മ​​ല​​രി​​ക്ക​​ല്‍ ത്രീ​​ഡി കി​​റ്റും ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. മ​​ല​​രി​​ക്ക​​ലി​​ന്‍റെ മ​​നോ​​ഹ​​ര​​മാ​​യ ചി​​ത്ര​​ങ്ങ​​ള്‍​ക്കൊ​​പ്പം പ്ര​ദേ​ശ​ത്തി​ന്‍റെ ച​​രി​​ത്ര​​വും ക​​ഥ​​ക​​ളും വി​​വ​​രി​​ക്കു​​ന്ന പു​​സ്ത​​ക​​വും കി​​റ്റി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. മ​​ല​​രി​​ക്ക​​ലി​​ന്‍റെ നാ​​ട്ടു​​വി​​ശേ​​ഷ​​ങ്ങ​​ളും ച​​രി​​ത്ര​വും ക​​ഥ പ​​റ​​ച്ചി​​ലി​​ന്‍റെ രൂ​​പ​​ത്തി​​ല്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഓ​​റ​​ല്‍ തിയ​​റ്റ​​ര്‍ ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് മീ​​ന​​ച്ചി​​ലാ​​ര്‍ - മീ​​ന​​ന്ത​​റ​​യാ​​ര്‍ - കൊ​​ടൂ​​രാ​​ര്‍ പു​​നഃ​​സം​​യോ​​ജ​​ന പ​​ദ്ധ​​തി കോ-​​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ കെ. ​​അ​​നി​​ല്‍​കു​​മാ​​റും. മ​​ല​​രി​​ക്ക​​ല്‍ ടൂ​​റി​​സം സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് വി.​​കെ.​​ഷാ​​ജി​​മോ​​നും പ​​റ​​ഞ്ഞു.

Tags : Local News Nattuvishesham Malarikkal

Recent News

Corehub Up