എടക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പോത്തുകൽ യൂണിറ്റിന് പുതിയ ഭാരവാഹികളായി. വാർഷിക ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി അബ്ദുൾ ഹക്കീം ചങ്കരത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഡി. ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അലി അക്ബർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൾ അസീസ്, മണ്ഡലം സെക്രട്ടറി ടി.ടി. നാസർ, മണ്ഡലം ട്രഷറർ മധു ചുങ്കത്തറ, സംസ്ഥാന കമ്മിറ്റി അംഗം റഫീക്ക്, ബ്ലോക്ക് അംഗം മെഹമൂദ്, അലി അക്ബർ, കെ.ആർ. അരുണ്‍ കുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: അബൂബക്കർ മാഞ്ചേരി (പ്രസിഡന്റ്), അബ്ദുൾ അസീസ് (ജനറൽ സെക്രട്ടറി), അലി അക്ബർ (ട്രഷറർ).
Tags : nattu vishesham Officers elected