ജോസ്ഗിരിയിലെ ഓണാഘോഷത്തിൽ പങ്കെടുത്തവർ.
ജോസ്ഗിരി: തലശേരി തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സാമൂഹ്യക്ഷേമ വിഭാഗമായ സേക്രഡ് ഹാർട്ട് വെൽഫെയർ അസോസിയേഷൻ ജോസ്ഗിരിയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഓണാഘോഷവും ധനസഹായ വിതരണവും സംഘടിപ്പിച്ചു. ജോസ്ഗിരി ഇടവക വികാരി ഫാ. ജസ്റ്റിൻ മേപ്രത്ത് ഉദ്ഘാടനം ചെയ്തു. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി ജയിംസ് അധ്യക്ഷത വഹിച്ചു.
ദുരിതബാധിതരായ മുപ്പതോളം കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയും അവർക്കായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കുകയും ചെയ്തു. ഇടവക കോ-ഓർഡിനേറ്റർ സന്തോഷ് പരിയാനിയ്ക്കൽ, ട്രസ്റ്റി അംഗങ്ങളായ തോമസ് പായിക്കാട്ട്, സിസ്റ്റർ റോസ്ലിൻ, ഷാജു പാമ്പയ്ക്കമലയിൽ, സണ്ണി ഇളയിടത്ത്, രാജേഷ് ഒരപ്പുഴയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews