x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം ഓ​ഗ​സ്റ്റ് 24 മു​ത​ല്‍ 30 വ​രെ


Published: July 3, 2026 06:53 AM IST | Updated: July 3, 2026 06:53 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​വ​ര്‍​ഷ​ത്തെ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം ഓ​ഗ​സ്റ്റ് 24 മു​ത​ല്‍ 30 വ​രെ ന​ട​ക്കും. ആഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ച്ചു​ചേ​ര്‍​ത്ത വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ല്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ത്ത​വ​ണ "ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം' എ​ന്ന പേ​രി​ലാ​ണ് പരിപാടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ് ഘാ​ട​നം ഓ​ഗ​സ്റ്റ് 24 ന് ​തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി​യി​ല്‍ ന​ട​ക്കും. ഓ​ണാ​ഘോ​ഷ​ത്തി​നു സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര ഓ​ഗ​സ്റ്റ് 30 ന് ​ന​ഗ​ര​ത്തി​ല്‍ ന​ട​ക്കും. ക​ഴി​ഞ്ഞവ​ര്‍​ഷം ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളും വേ​ദി​ക​ളും ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കു​മെ​ന്നും ചി​ല സ്ഥ​ല​ങ്ങ​ള്‍ പു​തി​യ​താ​യി കൂ​ട്ടി​ച്ചേ​ര്‍​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ര​മാ​വ​ധി വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന തെ​യ്യം, പ​ട​യ​ണി, തോ​ല്‍​പാ​വ​ക്കൂ​ത്ത്, വി​വി​ധ നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം പ്ര​ധാ​ന വേ​ദി​യാ​യ നി​ശാ​ഗ​ന്ധി​യി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്ന​രം ആ​റ് മു​ത​ല്‍ ഏ​ഴ് വ​രെ ന​ട​ക്കും. വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് കേ​ര​ളീ​യ ക​ല​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​നും ആ​സ്വ​ദി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ​രി​പാ​ടി​യെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ എ​ല്ലാ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ബ്രോ​ഷ​റു​ക​ളും ഇം​ഗ്ലീ​ഷി​ലു​ള്ള പ്രോ​ഗ്രാം വി​ശ​ദാം​ശ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ക​വ​ടി​യാ​ര്‍ മു​ത​ല്‍ മ​ണ​ക്കാ​ട് വ​രെ​യു​ള്ള പ്ര​ദേ​ശം ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കും. ഓ​ണ​ക്കാ​ല​ത്ത് ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പാ​ച​കം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ചേ​രു​വ​ക​ളു​ടെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ന്‍ പ്ര​ത്യേ​ക ഭ​ക്ഷ്യ സ്ക്വാ​ഡി​നെ നി​യോ​ഗി​ക്കും.

ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, സ് പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, മ​ന്ത്രി​മാ​രാ​യ കെ.​ മു​ര​ളീ​ധ​ര​ന്‍, സി.​പി. ജോ​ണ്‍, എം​പി​മാ​രാ​യ ശ​ശി ത​രൂ​ര്‍, അ​ടൂ​ര്‍ പ്ര​കാ​ശ്, എ​എ റ​ഹീം എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും, ടൂ​റി​സം മ​ന്ത്രി ചെ​യ​ര്‍​മാ​നാ​യും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍ ഉ​പ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​മു​ള്ള ജ​ന​റ​ല്‍ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും അ​തി​നു കീ​ഴി​ല്‍ രൂ​പീ​ക​രി​ക്കു​ന്ന സ​ബ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പ് എം​എ​ല്‍​എ​മാ​രാ​യ ജി.​ആ​ര്‍. അ​നി​ല്‍, എം.​ വി​ന്‍​സ​ന്‍റ്, വി.​ജോ​യ്, മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ജി.​എ​സ്. ആ​ശാ​നാ​ഥ്, ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​രു​ള്‍ ആ​ര്‍.​ബി. കൃ​ഷ്ണ, ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ എം. ​അ​ഞ്ജ​ന, ടൂ​റി​സം അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ (ജ​ന​റ​ല്‍) ശ്രീ​ധ​ന്യ സു​രേ​ഷ്, കെ​ടി​ഡി​സി എം​ഡി ഹ​ര്‍​ഷി​ല്‍ ആ​ര്‍ മീ​ണ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ടൂ​റി​സം വ​കു​പ്പ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം

ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ര്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷ​ക​ള്‍ ജൂ​ലൈ 12 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി​ക്ക് മു​ന്‍​പാ​യി ക​ണ്‍​വീ​ന​ര്‍, ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷം-2026, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ആ​സ്ഥാ​ന കാ​ര്യാ​ല​യം, പാ​ര്‍​ക്ക് വ്യൂ, ​തി​രു​വ​ന​ന്ത​പു​രം-695033 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ലി​ലോ നേ​രി​ട്ടോ ല​ഭി​ക്ക​ണം. ഫോ​ണ്‍: 0471 2560426.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up