x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷൻ തണ്ടർ: ലഹരിക്കെതിരേ എക്സൈസിന്‍റെ കാവൽ


Published: June 6, 2026 03:57 AM IST | Updated: June 6, 2026 03:57 AM IST

പ​ത്ത​നം​തി​ട്ട: ല​ഹ​രി ശൃം​ഖ​ല​ക​ളും വി​പ​ണ​ന​വും പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ക്സൈ​സ് വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ്രൈ​വ് ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ശ​ക്ത​മാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ്, സ​ർ​ക്കി​ൾ, റേ​ഞ്ച് ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക​മാ​യ റെ​യ്ഡു​ക​ളും മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു. ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക, അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് ത​ട​യു​ക, വി​പ​ണ​ന ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കു​ക എ​ന്നി​വ​യ്ക്കൊ​പ്പം പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ-​കോ​ള​ജ് പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ എ​ക്സൈ​സ് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നേ​ര​ത്തെ ല​ഹ​രി കേ​സു​ക​ളി​ൽ​പ്പെ​ട്ട​വ​രെ​യും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന നി​രീ​ക്ഷ​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന പാ​ത​ക​ളി​ലും അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലും എ​ക്സൈ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ട്രെ​യി​നു​ക​ൾ വ​ഴി​യു​ള്ള ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മേ​യി​ൽ ജി​ല്ല​യി​ൽ 760 റെ​യ്ഡു​ക​ളാ​ണ് ന​ട​ത്തി​യ​ത്.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴ​ഞ്ചേ​രി ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1.968 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടാ​തെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 60 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 57 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​വ​രി​ൽ നി​ന്നാ​യി 2.661 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, ക​ഞ്ചാ​വ് ചെ​ടി​ക​ൾ, 3.020 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ഴി​ഞ്ഞ​മാ​സം 183 അ​ബ്കാ​രി കേ​സു​ക​ൾ ക​ണ്ടെ​ത്തി 168 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പു​ക​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള (കോ​ട്പ) പ​രി​ശോ​ധ​ന​യി​ൽ 401 കേ​സു​ക​ളി​ലാ​യി 80,200 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും 8.882 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. 645 കേ​സു​ക​ളാ​ണ് ക​ണ്ടെ​ടു​ത​ത​ത് വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up