പത്തനംതിട്ട: ഓപ്പറേഷന് തൂഫാന് (ദി നാര്‍ക്കോ ഹണ്ട്) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 47 പേർ ഇതേവരെ അറസ്റ്റിലായി. 47 കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം കഞ്ചാവ് കൈവശം വച്ചതിനും വില്പന നടത്തിയതിനുമായി 12 കേസുകളും കോപ്ട ആക്ട് പ്രകാരം നിരോധിത പുകയിലകള്‍ സൂക്ഷിച്ച് വില്പന നടത്തിയതിന് 35 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ അടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി 1500 ഓളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാന്നി പോലീസ് നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും 2425 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
സ്കൂള്‍ കോളജ് പരിസരങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങൾ, മാര്‍ക്കറ്റുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്.
Tags : Local News Nattuvishesham Pathanamthitta