കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിദ്യാര്‍ഥികള്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.
പ്രധാനാധ്യാപകൻ ഷിബു മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. പച്ചക്കറികളായ വെണ്ട, തക്കാളി, കോളിഫ്ലവർ , ചീര, വഴുതന, പച്ചമുളക് എന്നിവയാണ് കൃഷി നടത്തിയത് .വിദ്യാര്‍ഥികളായ അതുല്യ, ശാലോമീത്ത്, അനക്സ് സാവിയോ സാജു എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.വിഷമില്ലാത്ത പച്ചക്കറികൾ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്.കൺവീനർമാരായ വി.എ.ജെസി , റെൻസി ജോർജ് , നേച്ചർ ക്ലബ്ബ് കോഡിനേറ്റർ സംഗീത ജോസഫ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.
Tags : Organic vegetable