x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​മാ​ലി പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സ്ത്രീ​ക്ക് ര​ക്ഷ​ക​രാ​യി യു​വാ​ക്ക​ൾ


Published: July 1, 2026 04:30 AM IST | Updated: July 1, 2026 04:30 AM IST

പു​തു​ക്കാ​ട്: കു​റു​മാ​ലി പു​ഴ​യി​ലെ മാ​ഞ്ഞാം​കു​ഴി റെ​ഗു​ലേ​റ്റ​ർ പാ​ല​ത്തി​നു സ​മീ​പ​ത്തെ ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട സ്ത്രീ​യെ ര​ക്ഷ​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ. തൊ​ട്ടി​പ്പാ​ൾ പ​ള്ളം സ്വ​ദേ​ശി ശാ​ന്ത(55)​യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ശാ​ന്ത ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ശാ​ന്ത​യു​ടെ നി​ല​വി​ളി​കേ​ട്ട് ക​ട​വി​ലു​ണ്ടാ​യി​രു​ന്ന തൃ​പ്ര​യാ​ർ ചി​റ​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പൊ​ന്നാ​പു​ള്ളി സ​ന്ദീ​പ്, പേ​രോ​ത്ത് ര​ജീ​ഷ് എ​ന്നി​വ​രാ​ണ് പു​ഴ​യി​ലി​റ​ങ്ങി ശാ​ന്ത​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം സ​ന്ദീ​പാ​ണ് പു​ഴ​യി​ലേ​ക്കു ചാ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. മ​ര​ണ​വെ​പ്രാ​ള​ത്തി​ലാ​യ ശാ​ന്ത​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സ​ന്ദീ​പും വെ​ള്ള​ത്തി​ൽ താ​ഴ്ന്ന​ത് ആ​ശ​ങ്ക​യാ​യി. ഇ​തു​ക​ണ്ട ര​ജീ​ഷ് പു​ഴ​യി​ൽ ചാ​ടി ഇ​രു​വ​രെ​യും ക​ര​യി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ചി​റ​യ്ക്ക​ലി​ൽ​നി​ന്ന് ആ​റം​ഗ സം​ഘ​മാ​ണ് മാ​ഞ്ഞാം​കു​ഴി ഷ​ട്ട​ർ കാ​ണാ​ൻ എ​ത്തി​യ​ത്. ഉ​ല്ലാ​സ​യാ​ത്ര​യി​ൽ ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് ഈ ​യു​വാ​ക്ക​ൾ.

Tags : Nattuvishesham Districte News

Recent News

Corehub Up