ഖൊ-ഖോ മത്സരത്തിൽ ജേതാക്കളായ പാങ്ങ് ജിയുപിഎസിലെ ടീമുകൾ.
പാങ്ങ് : മങ്കട ഉപജില്ല ഖൊ-ഖൊ ആണ്, പെണ് വിഭാഗങ്ങളിലെ ജില്ലാ ടീമിനെ പാങ്ങ് ഗവണ്മെന്റ് യുപി സ്കൂളും ഗവണ്മെന്റ് ഹൈസ്കൂളും നയിക്കും.
മക്കരപ്പറന്പ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഖൊ-ഖൊ മത്സരത്തിൽ സബ് ജൂനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാങ്ങ് ജിഎച്ച്എസ്എസിനെ 3-2 ന് പരാജയപ്പെടുത്തി പാങ്ങ് ജിയുപി സ്കൂൾ ജേതാക്കളായി.
ഹംന, അതുല്യ, സിയ, സനഫാത്തിമ, ഷെൻസ (ജിയുപിഎസ് പാങ്ങ്), ഫാത്തിമ സന,അനാമിക, സിൻഷ, ഫാത്തിമ തസ്നി (ജിഎച്ച്എസ്എസ് പാങ്ങ്), ഫിദമൗഷിദ (എൻസിടി മങ്കട), അഹല്യ (ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ) എന്നിവരെ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്തു. ഉപജില്ലയിലെ 11 ടീമുകളിൽ രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പാങ്ങ്, മൂന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ.ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സഡൻഡെത്തിൽ ജിയുപിഎസ് പാങ്ങ് ജേതാക്കളായി. രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് പാങ്ങ്, മൂന്നാം സ്ഥാനം സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം.വി. അഭിഷേക്, മുഹമ്മദ് ലെസിൻ, മുഹമ്മദ് ഹാദിൻ, കെ. മുഹമ്മദ് ഷാമിൽ (ജിയുപിഎസ് പാാങ്ങ്), എസ്. സ്വാസ്തിക്, മുഹമ്മദ് അസ്ലം, മുഹമ്മദ് റിഹാൻ, മുഹമ്മദ് നിഹാൽ (ജിഎച്ച്എസ്എസ് പാങ്ങ്), മുഹമ്മദ് ഇഹാൻ (ജിവിഎച്ച്എസ്എസ് മക്കരപ്പറന്പ), ക്രിസ്റ്റി (സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം), ആദിദേവ് (ജിഎച്ച്എസ്എസ് കടുങ്ങപുരം), വിഷ്ണു (എംപിജിയുപിഎസ് വടക്കാങ്ങര) എന്നിവർ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്തു.