x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണ​വി​ല ഉ​ട​ൻ നൽകണം: ക​ർ​ഷ​ക​സം​ഘം

വെബ് ഡെസ്ക്
Published: August 21, 2026 01:41 AM IST | Updated: August 21, 2026 01:41 AM IST

ജി​ല്ലാ​ക​ള​ക്ട​ർ കെ.​ സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

ചി​റ്റൂ​ർ: സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഓ​ണ​ത്തി​നു മു​മ്പാ​യി കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള ക​ർ​ഷ​ക​സം​ഘം ന​ല്ലേ​പ്പി​ള്ളി ന​മ്പ​ർ വ​ൺ വി​ല്ലേ​ജ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്കി​ൽ ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് ക​ർ​ഷ​ർ​ക്ക് നെ​ല്ലി​ന്‍റെ പ​ണം സ​മ​യ​ത്തി​നു കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ക്കു​ന്ന​ത്. ന​ല്ലേ​പ്പി​ള്ളി​യി​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ​വി​ല ല​ഭി​ച്ചി​ട്ടി​ല്ല . ഇ​നി​യും വി​ത​ര​ണം വൈ​കി​യാ​ൽ ഓ​ണം ക​ണ്ണീ​രി​ലാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​ടി​യ​ന്ത​ര​മാ​യി ബാ​ങ്കു​ക​ളി​ൽ അ​ധി​ക​ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ ലോ​ൺ അ​പേ​ക്ഷ കൂ​ടു​ത​ൽ ഇ​ല്ലാ​ത്ത ബാ​ങ്കു​ക​ളി​ലേ​ക്ക് വാ​യ്പാ​അ​പേ​ക്ഷ​ക​ൾ കൊ​ടു​ത്ത് പ​ണം അ​ക്കൗ​ണ്ടി​ൽ ക​യ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Paddy procurement NattuVishasham DistrictNews

Recent News

Corehub Up