കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഇടച്ചിറയിലെ ഗതാഗതക്കുരുക്ക്.
കാക്കനാട്: കാക്കനാട് ഇൻഫോപാർക്ക് റോഡിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക്. പരിഹാരം കാണാതെ അധികൃതർ. ബ്രഹ്മപുരം പാലം മുതൽ കളക്ടറേറ്റ് സിഗ്നൽ വരെ രണ്ടര കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടും മൂന്നും മണിക്കൂറുകൾ വേണ്ടി വരുന്നതായി വാഹന യാത്രക്കാർ പറയുന്നു.
ഒരു ടൂവീലറിനു പോലും കടന്നുപോകാൻ കഴിയാത്തവിധം ശക്തമായ യാത്രാക്ലേശമാണ്കാക്കനാട്, ഐഎംജി, നിലംപതിഞ്ഞമുകൾ, ഇടച്ചിറ, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ദിവസേന അനുഭവപ്പെടുന്നത്.
പൊതുമരാമത്ത് റോഡുകളുടെ വശങ്ങൾ കൈയേറി മതിൽ കെട്ടിയുള്ള നിർമാണപ്രവർത്തനകളാണ് ഇതു വഴിയുള്ള യാത്ര ദരിതപൂർണമാക്കുന്നതെന്ന് വ്യാപാരികളും കാൽനടയാത്രക്കാരും പരാതിപ്പെടുന്നു.
ഒരു ലക്ഷത്തോളം ഐടി പ്രഫഷണലുകളാണ് സ്മാർട്ട്റ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നത്. വാഹനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ച് മീഡിയനുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ പൊതുമരാമത്ത് റോഡ് വിഭാഗം നീക്കം ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്.
കാക്കനാട് സിഗ്നൽ ഇംഗ്ഷൻ മുതൽ ഇടച്ചിറ വരെയുള്ള റോഡിന്റെ ഇരുവശവും സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുള്ള റവന്യൂ പുറമ്പോക്കുകൾ വീണ്ടെടുത്ത് റോഡിനു വീതി കൂട്ടാതെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻകഴിയില്ല. ഇക്കാര്യത്തിൽ പൊതുമരാമത്ത്, റവന്യൂ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് തദ്ദേശ വാസികളുടെയും അഭിപ്രായം.
Tags : traffic jam NattuVishasham DistrictNews