x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ട് അ​നീ​ഷി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 02:26 AM IST | Updated: August 21, 2026 02:26 AM IST

മരട് അനീഷ്

മ​ര​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ന്ത​ർ സം​സ്ഥാ​ന കു​റ്റ​വാ​ളി മ​ര​ട് അ​നീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന മ​ര​ട് പ​ന​ക്ക​പ്പ​റ​മ്പി​ൽ ലൈ​ൻ ആ​ന​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​നീ​ഷ് ആ​ന്‍റ​ണി​യെ (40) കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണ്ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ലും, എ​ട്ട് കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സു​ക​ളി​ലും 17 അ​ടി​പി​ടി, 11കൂ​ട്ടാ​യ്മ ക​വ​ർ​ച്ച, അ​ഞ്ച് ആം​സ് ആ​ക്ട്, ഒ​രു മ​യ​ക്കു​മ​രു​ന്ന് കേ​സ്, ഒ​രു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ക്ക​ൽ തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് മ​ര​ട് അ​നീ​ഷ്.

മു​ൻ​പ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന മ​ര​ട് അ​നീ​ഷ് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ ചാ​വ​ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സം​ഘം ചേ​ർ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ നെ​ടു​മ്പാ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു സ്പാ​യി​ൽ നി​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നെ​ടു​മ്പാ​ശേ​രി പൊ​ലി​സ് ഇ​യാ​ളെ ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ കാ​പ്പ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും പി​ന്നാ​ലെ അ​സി.​ക​മ്മീ​ഷ​ണ​ർ കെ.​ജെ. പീ​റ്റ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മ​ര​ട് പൊ​ലി​സ് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും അ​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags : KAAPA Act

Recent News

Corehub Up