ഇൻഫാം യോഗം ഫാ.ഇമ്മാനുവൽ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.
കല്ലൂർക്കാട്: ഇൻഫാം കാവക്കാട് ഗ്രാമ സമിതി യോഗം നടത്തി. ഡയറക്ടർ ഫാ. ഇമ്മാനുവൽ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൈക്കിൾ കുറവക്കാട്ട് അധ്യക്ഷത വഹിച്ചു. ഇൻഫാം സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോസ് മോനിപ്പിള്ളിൽ ആമുഖ പ്രസംഗം നടത്തി.
കോതമംഗലം കാർഷിക ജില്ല പ്രസിഡന്റ് റോയി വള്ളമറ്റം, സെക്രട്ടറി ജയ്സൺ വാലുമ്മേൽ, ദേശീയ കമ്മറ്റിയംഗം ജോയി തെങ്ങും കുടിയിൽ, ജോളി നെടുങ്ങാട്ട്, തങ്കച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. മഹിളാസമാജ് അംഗത്വ പത്രികകൾ യോഗത്തോടനുബന്ധിച്ച് വിതരണം ചെയ്തു.
കാർഷികോത്പന്നങ്ങൾ മൂല്യവർധിതമാക്കി ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
Tags : Village Committee NattuVishasham DistrictNews